താമരശേരി:
കട്ടിപ്പാറ പഞ്ചായത്തിലെ ഇറച്ചി പാറയിൽ പ്രവർത്തിക്കുന്ന അറവുമാലിന്യ പ്ലാന്റിനെതിരെ ജനകീയ സമിതിയുടെ നേതൃത്വത്തിൽ നടന്ന സമരത്തിനിടയിലുണ്ടായ സംഘർഷത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സിപിഐ എം താമരശേരി ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന അമ്പായത്തോട്ടിലെ അറവുമാലിന്യ പ്ലാന്റിന്റെ മലിനീകരണത്തിനെതിരെ ജനകീയ സമിതിയുടെ നേതൃത്വത്തിൽ സമരം നടന്നുവരികയാണ് ചൊവ്വാഴ്ച രാവിലെ മുതൽ ആരംഭിച്ച സമരം നാലുമണിയോടെയാണ് സംഘർശത്തിലേക്ക് നീങ്ങിയത് നിരവധി സമരക്കാർക്കും എസ്പിയുൾപ്പെടെ നിരവധി പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട് ഇതിനിടെ ഒരു സംഘം ആളുകൾ നിരവധി വാഹനങ്ങൾ കത്തിക്കുകയും പ്ലാൻ്റിന് തീയിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. സമാധാനപരമായ നാട്ടുകാരുടെ നിലനിൽ നടന്നുവരുന്ന സമരം സംഘർഷത്തിലേക്കെത്താ നിടയായ സാഹചര്യത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു
. .
0 Comments