LATEST

6/recent/ticker-posts

ഡി.ഐ.ജിയുടെ പ്രസ്താവന ഫ്രഷ്‌കട്ട് മുതലാളിയുടെ ഭാഷയിൽ;സംഘർഷത്തിൽ ഗൂഢാലോചന, സമഗ്രാന്വേഷണം വേണം ഡോ : എം.കെ മുനീർ എം.എൽ എ


കഴിഞ്ഞ ദിവസം താമരശ്ശേരിയിലെ ഫ്രഷ്‌കട്ട് അറവു മാലിന്യ സംസ്കരണ പ്ലാന്റിനെതിരായ ജനകീയ സമരവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ സമഗ്രമായ ഗൂഢാലോചന നടന്നതായി സംശയിക്കുന്നു. സംഭവത്തെക്കുറിച്ച് സമഗ്രാന്വേഷണം ആവശ്യമാണ്.

സംഭവവുമായി ബന്ധപ്പെട്ട് ഡി.ഐ.ജി നടത്തിയ പ്രസ്താവനകൾ ഫ്രഷ്‌കട്ടിന്റെ മുതലാളിയുടെ ഭാഷയിലാണ്. പ്രദേശത്തെ ജനങ്ങൾ കഴിഞ്ഞ കുറേ വർഷങ്ങളായി അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ച് ഒരു വാക്ക് പോലും പറയാൻ അദ്ദേഹം തയ്യാറായില്ല എന്നതും സമരക്കാരെ ഏതെങ്കിലും പ്രത്യേക വിഭാഗത്തിന്റെ പേരിൽ ചാപ്പ കുത്താനുമാണ് ഡി.ഐ.ജി ശ്രമിക്കുന്നത്. 

ഫ്രഷ്‌കട്ട് മാനേജർ ഒരു പ്രമുഖ രാഷ്ട്രീയ നേതാവുമായി കണ്ണൂരിൽ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും

ഫ്രഷ് കട്ടിൽ സമരം ചെയ്തവർക്ക് നേരെ ഉണ്ടായ അതിക്രമം സർക്കാരിന്റെ അറിവോടെ പോലീസ് നടത്തിയതാണ്. സമരക്കാർക്കിടയിലേക്ക് ഫ്രഷ്‌കട്ട് കമ്പനിയുടെ വാഹനം കടത്തിവിടാൻ പോലീസ് എന്തിനാണ് ധൃതി കാണിച്ചതെന്നും പരിശോധിക്കണം. "സമരക്കാർക്കിടയിലേക്ക് വാഹനം കടത്തിവിടാൻ പോലീസ് ബലമായി ശ്രമിച്ചതാണ് സംഘർഷങ്ങൾക്ക് കാരണമായത്. ഇത് തടയാൻ ശ്രമിച്ചവർക്കെതിരെ യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് ടിയർ ഗ്യാസും ലാത്തിച്ചാർജ്ജും നടത്തിയത്.

ഫ്രഷ്‌കട്ട് സ്ഥാപനത്തിനകത്ത് നടന്ന അക്രമ സംഭവങ്ങൾ അപലപനീയമാണ്. "പോലീസ് കാവലിലായിരുന്ന കമ്പനിക്കുള്ളിലേക്ക് സമരക്കാർ പ്രവേശിച്ചു എന്നത് അവിശ്വസനീയമാണ്, കമ്പനിക്കകത്ത് ആരാണ് അക്രമം നടത്തിയതെന്ന് പരിശോധിക്കണം. 

കള്ളക്കേസ് ചുമത്തി സമരക്കാരെ വേട്ടയാടാൻ അനുവദിക്കില്ല. പ്രദേശത്തെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതം കണ്ടില്ലെന്ന് നടിക്കാനാവില്ല, അവർക്ക് നീതി ഉറപ്പാക്കും എം എൽ എ പറഞ്ഞു.

Post a Comment

0 Comments