LATEST

6/recent/ticker-posts

ഫ്രഷ് കട്ട് ജനകീയ സമര സമിതിയുടെ ബിരിയാണി ചലഞ്ച് നാളെ

കൂടത്തായി : അമ്പായത്തോട് ഇറച്ചി പാറയിൽ പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് അറവ് മാലിന്യ പ്ലാൻ്റിൽ നിന്നും ഒഴിക്കി വിടുന്ന വിഷമാലിന്യ കൊണ്ട് നാലായിരത്തോളം കുടുംബങ്ങളെ ബാധിക്കുന്ന വിഷയമായതിനാൽ ആറ് വർഷത്തോളമായി ജനകീയ സമര സമിതി സമര പരിപാടികൾക്ക് നേതൃത്വം കൊടുക്കുകയാണ് ഇത് വരെ കമ്പനിയുടെ ഭാഗത്ത് നിന്ന് അനുകൂലമായ ഒരു നടപടിയും ഉണ്ടായിട്ടില്ല. നിരന്തരമായി സമര നേതാക്കൾക്കെതിരെ കേസ് കൊടുക്കുന്ന രീതിയിലാണ് കമ്പനി മാനേജ്മെൻ്റ് ഇതിനെതിരെ ശക്തമായ സമരപരിപാടിയുടെ ആവശ്യത്തിന് വേണ്ടി നാളെ ശനി ബിരിയാണി ചലഞ്ച് നടത്തുകയാണ്. പതിനായിരത്തോളം ബിരിയാണി കിറ്റുകളാണ് വിതരണം ചെയ്യുന്നതെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു.

Post a Comment

0 Comments