LATEST

6/recent/ticker-posts

പവന് 1,800 രൂപ കൂടി; സ്വർണവിലയിൽ വൻ വർധന 


 ഇടവേളക്ക് ശേഷം സ്വർണം പുതിയ ഉയരങ്ങൾ തേടി കുതിക്കുന്നു. സംസ്ഥാനത്ത് സ്വർണവില ഗ്രാമിന് 225 രൂപ വർധിച്ച് 11,575 രൂപയിലെത്തി. പവൻ വില 1,800 രൂപ വർധിച്ച് 92,600 രൂപയായി. രണ്ട് ദിവസത്തിനിടെ പവൻ വില വർധിച്ചത് 3,120 രൂപയാണ്.

കനം കുറഞ്ഞ സ്വർണാഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണത്തിനും വില വർധിച്ചിട്ടുണ്ട്. ഗ്രാമിന് 185 രൂപ വർധിച്ച് 9,525 രൂപയാണ് ഇന്നത്തെ വില. 14 കാരറ്റ് സ്വർണം ഗ്രാമിന് 140 രൂപ വർധിച്ച് 7,420 രൂപയിലെത്തി. 9 കാരറ്റ് ഗ്രാമിന് 90 രൂപ കൂടി 4,775 രൂപയയായി. വെള്ളി വിലയിലും ഇന്ന് കാര്യമായ വർധനയുണ്ട്. ഗ്രാമിന് 6 രൂപ വർധിച്ച് 163 രൂപയിലാണ് ഇന്നത്തെ വ്യാപാരം.


Post a Comment

0 Comments