LATEST

6/recent/ticker-posts

സഹകരണ ബാങ്ക് ക്രമക്കേട്; ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടക്കണംബാങ്ക് പ്രസിഡന്റ് ജി. പത്മകുമാർ 46 ലക്ഷം രൂപ തിരിച്ചടക്കണമെന്നും ഉത്തരവ്



തിരുവനന്തപുരം: പെരിങ്ങമല സഹകരണ ബാങ്ക് ക്രമക്കേടിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടക്കണമെന്ന് സഹകരണവകുപ്പ്. പെരിങ്ങമല ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിന്റെ വൈസ് പ്രസിഡന്റായിരുന്നു എസ്. സുരേഷ്. ബാങ്ക് പ്രസിഡന്റ് ജി. പത്മകുമാർ 46 ലക്ഷം രൂപ തിരിച്ചടക്കണമെന്നും ഉത്തരവുണ്ട്. ആർഎസ്എസ് മുൻ വിഭാഗ് ശാരീരിക പ്രമുഖാണ് ജി.പത്മകുമാർ


സുരേഷ് 43.33 ലക്ഷം രൂപ പതിനെട്ടുശതമാനം പലിശ സഹിതം തിരിച്ചടയ്ക്കണമെന്ന് സഹകരണ വകുപ്പിൻറെ ഉത്തരവ്. സുരേഷ് ഉൾപ്പടെ സഹകരണ സംഘം ഭരണ സമിതിയിലെ അംഗങ്ങൾ വായ്പ എടുത്ത ഇനത്തിൽ 4.15 കോടിരൂപ തിരിച്ചടയ്ക്കണമെന്നും ഉത്തരവ് വിശദമാക്കുന്നു. ബിജെപി നിയന്ത്രണത്തിലുള്ള സഹകരണ സംഘം 4.16 കോടിരൂപയായിരുന്നു നഷ്ടം. ഭരണസമിതിയിലെ 16 ൽ ഏഴു പേർ 46 ലക്ഷം വീതവും ഒമ്പത് പേർ 19 ലക്ഷം വീതവും തിരിച്ചടക്കണം.

നോട്ടീസ് കൈപ്പറ്റി ഒരുമാസത്തിനകം തിരിച്ചടക്കണമെന്നും ഇല്ലെങ്കിൽ ജപ്തി നടപടികളിലേക്ക് കടക്കുമെന്നുമാണ് ഉത്തരവ്. അഴിമതി, ആസ്തിനഷ്ടം എന്നിവ സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തിൽ സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Post a Comment

0 Comments