LATEST

6/recent/ticker-posts

താമരശ്ശേരി ഉപജില്ലാ കലാമേള സമാപിച്ചു

കോടഞ്ചേരി: കോടഞ്ചേരി ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ സമാപിച്ച ഉപജില്ലാ കലാമേളയിൽ ഹയർ സെക്കൻ്ററി വിഭാഗത്തിൽ 264 പോയിൻ്റ് നേടി വേളംകോട് സെൻ്റ് ജോർജസ് ഹയർ സെക്കൻ്ററി സ്കൂൾ ഓവറോൾ കരസ്ഥമാക്കി.

 ഹൈസ്കൂൾ വിഭാഗത്തിൽ 234 പോയിൻ്റുമായി കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹൈസ്കൂളും യു.പി വിഭാഗത്തിൽ 80 പോയിൻ്റ് നേടി താമരശ്ശേരി ജി.യു.പി സ്കൂളും ഓവറോൾ ട്രോഫി കരസ്ഥമാക്കി.

 എൽ.പി വിഭാഗത്തിൽ 65 പോയിൻ്റ് വീതം പങ്കിട്ട് കോടഞ്ചേരി സെൻ്റ് ജോസഫ്സ് എൽ.പി സ്കൂളും കണ്ണോത്ത് സെൻ്റ് ആൻ്റണീസ് യു.പി സ്കൂളും ഓവറോൾ പങ്കിട്ടു. 

അറബിക് സാഹിത്യോത്സവം :

 അറബിക് സാഹിത്യോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ 95 പോയിൻ്റ് നേടി പരപ്പൻ പൊയിൽ എൻ ഐ ആർ ഹൈസ്കൂളും ഓവറോൾ ചാമ്പ്യൻമാരായി.

 യു.പി.വിഭാഗത്തിൽ 65 പോയിൻ്റ് വീതം പങ്കിട്ട് പള്ളിപ്പുറം ജി. എം യു.പി സ്കൂളും എ.എം യു.പി സ്കൂൾ അണ്ടോണയും ഓവറോൾ ട്രോഫി പങ്കിട്ടു.

എൽ.പി വിഭാഗത്തിൽ 45 പോയിൻ്റ് വീതം നേടി ജി.എൽ.പി.എസ് വെട്ടിഒഴിഞ്ഞതോട്ടം, എ കെ ടി എം എ എൽ പി സ്കൂൾ മണൽവയൽ, ഐ യു എം എൽ സ്കൂൾ കന്നൂട്ടിപ്പാറ, എ എം എൽ പി സ്കൂൾ പൂനൂർ, ജി.എൽ.പി സ്കൂൾ കോരങ്ങാട്, എ എം എൽ പി സ്കൂൾ ഈർപ്പോണ, എ എൽ പി സ്കൂൾ വെഴുപ്പൂർ എന്നീ സ്കൂളുകൾ ഓവറോൾ ട്രോഫി പങ്കിട്ടു.

സംസ്കൃതോത്സവം :

സംസ്കൃതോൽസവം ഹൈസ്കൂൾ വിഭാഗത്തിൽ 75 പോയിൻ്റ് നേടി താമരശ്ശേരി ജി.വി എച്ച് എസും ഓവറോൾ ട്രോഫി കരസ്ഥമാക്കി. യു.പി വിഭാഗത്തിൻ 90 പോയിൻ്റ് വീതം പങ്കിട്ട് മഞ്ഞുവയൽ വിമല യു.പി സ്കൂൾ, കണ്ണോത്ത് സെൻ്റ് ആൻ്റണീസ് യു.പി സ്കൂൾ എന്നിവർ ഓവറോൾ ട്രോഫി പങ്കിട്ടു.

Post a Comment

0 Comments