LATEST

6/recent/ticker-posts

വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ ആധാര്‍ ഉപയോഗിക്കാമെന്ന് നിയമത്തിലുണ്ട്: സുപ്രിംകോടതി


ന്യൂഡല്‍ഹി: വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാനുള്ള തിരിച്ചറിയല്‍രേഖയായി ആധാര്‍ ഉപയോഗിക്കാമെന്ന് ജനപ്രാതിനിധ്യനിയമം പറയുന്നുണ്ടെന്ന് സുപ്രിംകോടതി. ജനപ്രാതിനിധ്യ നിയമത്തെ മറികടക്കും വിധം വിജ്ഞാപനമിറക്കാന്‍ ആധാര്‍ അതോറിറ്റിക്ക് (യുഐഡിഎഐ) കഴിയില്ലെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചു. രാജ്യത്ത് തീവ്ര വോട്ടര്‍ പരിഷ്‌കരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് അഡ്വ. അശ്വിനികുമാര്‍ ഉപാധ്യായ നല്‍കിയ ഹരജി പരിഗണിക്കവേയാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യാ ബാഗ്ചി എന്നിവരുടെ ബെഞ്ചിന്റെ പരാമര്‍ശമുണ്ടായത്. ബിഹാറിലെ എസ്ഐആറില്‍ ആധാര്‍ തിരിച്ചറിയല്‍രേഖയാക്കാമെന്ന സുപ്രിംകോടതി ഉത്തരവ് പിന്‍വലിക്കണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. ആധാര്‍ പൗരത്വരേഖയല്ലെന്ന വിജ്ഞാപനമാണ് തന്റെ വാദത്തിന് തെളിവായി ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍, ജനപ്രാതിനിധ്യനിയമത്തിലെ 23(നാല്) പ്രകാരം ആധാര്‍ തിരിച്ചറിയല്‍രേഖയാണെന്ന് ജസ്റ്റിസ് ജോയ്മല്യാ ബാഗ്ചി പറഞ്ഞു.

Post a Comment

0 Comments