വിദ്യാഭ്യാസ വകുപ്പിന്റെ ചടങ്ങുകളിലും സ്‌കൂളുകളിലും പൊതുവായ സ്വാഗതഗാനം വേണമെന്നത് സംബന്ധിച്ചുള്ള ചര്‍ച്ചയ്ക്ക് തുടക്കമിട്ട് മന്ത്രി വി.ശിവന്‍കുട്ടി. ജനാധിപത്യ, മതനിരപേക്ഷ, ശാസ്ത്രചിന്തയുള്ള, ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒന്നാകണം സ്വാഗതഗാനമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇക്കാര്യത്തില്‍ പൊതുജനങ്ങളുടെ അഭിപ്രായം തേടിക്കൊണ്ടാണ് അദ്ദേഹം പോസ്റ്റിട്ടിരിക്കുന്നത്.
*പോസ്റ്റിന്റെ പൂര്‍ണ്ണരൂപം....👇🏼*
പൊതുവിദ്യാഭ്യാസ വകുപ്പ് പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ആ ചടങ്ങുകളില്‍ ഒരു പൊതുവായ സ്വാഗതഗാനം വേണ്ടേ?
അത് ജനാധിപത്യ, മതനിരപേക്ഷ, ശാസ്ത്രചിന്തയുള്ള, ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒന്നാകണം. അങ്ങിനെ ഒന്ന് ഉണ്ടാക്കുന്നതിനെ കുറിച്ചുള്ള ഒരു ചര്‍ച്ച ഇവിടെ തുടങ്ങിവെയ്ക്കുകയാണ്. ഒപ്പം സ്‌കൂളുകളിലും ഇക്കാര്യം നടപ്പാക്കുന്ന കാര്യം പരിഗണിക്കാവുന്നതാണ്. ഇക്കാര്യത്തില്‍ പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നു.
0 Comments