LATEST

6/recent/ticker-posts

മലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ മത്സരിക്കാന്‍ സിപിഐ രംഗത്ത്പറപ്പൂർ പഞ്ചായത്തിൽ ഏഴാം വാർഡിൽ സിപിഎം നിശ്ചയിച്ച സ്ഥാനാർഥി എ.എം ദിവ്യക്കെതിരെ മുനീറ റിഷ്ഫാനയാണ് സിപിഐ സ്ഥാനാർഥിയായി മത്സരിക്കുന്നത്


മലപ്പുറം: മലപ്പുറത്ത് പറപ്പൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫില്‍ ഭിന്നത. സിപിഎമ്മിനെതിരെ മത്സരിക്കാന്‍ സിപിഐ രംഗത്ത്. സിപിഎം നിശ്ചയിച്ച സ്ഥാനാര്‍ഥി എ.എം ദിവ്യക്കെതിരെ മുനീറ റിഷ്ഫാനയാണ് സിപിഐ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. മുന്നണി മര്യാദകള്‍ പാലിക്കാതെ സിപിഎം സ്ഥാനാര്‍ഥിയെ തീരുമാനിച്ചെന്ന് ആരോപിച്ചാണ് സിപിഐ സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്.


കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷമാണ് പറപ്പൂരില്‍ സിപിഐ കമ്മിറ്റി രൂപീകരിക്കുന്നതും പ്രവര്‍ത്തമാരംഭിക്കുകയും ചെയ്യുന്നത്. അതിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തങ്ങള്‍ക്ക് സീറ്റ് വേണമെന്ന ആവശ്യവുമായി സിപിഐ രംഗത്ത് വരികയായിരുന്നു. എട്ടാം വാര്‍ഡ് സിപിഐക്ക് നല്‍കാമെന്ന് തീരുമാനമായെങ്കിലും അവസാനനിമിഷം സിപിഐ സ്ഥാനാര്‍ഥിയെ നിശ്ചയിക്കുകയായിരുന്നു.


ഇതോടെ, സ്വാഭാവികമായും സിപിഐ മാറിക്കൊടുക്കുകയും ഏഴാം വാര്‍ഡിന് വേണ്ടി ആവശ്യമുന്നയിക്കുകയും ചെയ്തു. എന്നാല്‍, സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വം ഏഴാം വാര്‍ഡിലും സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ഭിന്നത രൂക്ഷമായത്. തുടര്‍ന്ന് സിപിഐ തങ്ങളുടെ സ്ഥാനാര്‍ഥിയെ തീരുമാനിക്കുകയായിരുന്നു.

മുന്നണിയില്‍ പാലിക്കേണ്ട മര്യാദകളൊന്നും സിപിഎം പാലിക്കുന്നില്ലായെന്നാണ് സിപിഐയുടെ ആക്ഷേപം. ഏഴാം വാര്‍ഡില്‍ നിലവില്‍ ഇരുകൂട്ടരും മത്സരിക്കാന്‍ തന്നെയാണ് തീരുമാനം. സിപിഎം നിശ്ചയിച്ച സ്ഥാനാര്‍ഥി എ.എം ദിവ്യക്കെതിരെ മുനീറ റിഷ്ഫാനയാണ് സിപിഐ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്

Post a Comment

0 Comments