ന്യൂഡല്‍ഹി: എസ്ഐആര്‍ സമ്മര്‍ദത്തില്‍ ആത്മഹത്യ ചെയ്തതും കുഴഞ്ഞുവീണ് മരിച്ചതുമായ ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ(ബിഎല്‍ഒ)ചിത്രം പുറത്തു വിട്ട് കോണ്‍ഗ്രസ്. 'എസ്ഐആര്‍ സമ്മര്‍ദ്ദം വധശിക്ഷയാകുമ്പോള്‍, ആരാണ് ഉത്തരവാദി' എന്ന ചോദ്യത്തോടെ ബിഎല്‍ഒമാരുടെ ചിത്രവും പേരും സംസ്ഥാനവും ഉള്‍പ്പെടുത്തിയുള്ള പോസ്റ്ററാണ് കോണ്‍ഗ്രസ് എക്സിലൂടെ പുറത്തു വിട്ടത്. കോണ്‍ഗ്രസ് പുറത്തു വിട്ടതു പ്രകാരം ഇതുവരെ 14 പേര്‍ക്കാണ് എസ്ഐആര്‍ സമ്മര്‍ദം മൂലം ജീവന്‍ നഷ്ടമായത്. കണ്ണൂരില്‍ ആത്മഹത്യ ചെയ്ത ബിഎല്‍ഒ അനീഷ് ജോര്‍ജ്, ശാന്തി മുനി(പശ്ചിമബംഗാള്‍), നമിത ഹന്‍സ്ദ(പശ്ചിമബംഗാള്‍), റിങ്കു തരാഫ്ദര്‍(പശ്ചിമബംഗാള്‍), ഉദയ്ഭന്‍ സിങ്(മധ്യപ്രദേശ്), ഭുവന്‍ സിങ്(മധ്യപ്രദേശ്), മുകേഷ് ജന്‍ഗിദ്(രാജസ്ഥാന്‍), ശാന്താറാം(രാജസ്ഥാന്‍), അരവിന്ദ് വദാര്‍(ഗുജറാത്ത്), ഉഷാബെന്‍(ഗുജറാത്ത്), കല്‍പ്പന പട്ടേല്‍(ഗുജറാത്ത്), രമേഷ് പര്‍മാര്‍(ഗുജറാത്ത്), ജാഹിത(തമിഴ്നാട്), വിജയ് കെ വര്‍മ(ഉത്തര്‍പ്രദേശ്) എന്നിവരാണ് മരണപ്പെട്ടവര്‍. കോണ്‍ഗ്രസ് പുറത്തു വിട്ട പട്ടിക പ്രകാരം ഏറ്റവും കൂടുതല്‍ പേര്‍ ഗുജറാത്തിലാണ് മരിച്ചത്. നാല് ബിഎല്‍ഒമാരാണ് ഗുജറാത്തില്‍ മരിച്ചത്. എസ്ഐആര്‍ നടപടികള്‍ക്കിടെ മൂന്നാഴ്ചയ്ക്കുള്ളില്‍ 16 ബിഎല്‍ഒമാര്‍ക്ക് ജീവന്‍ നഷ്ടമായെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എസ്ഐആര്‍ പരിഷ്‌കരണമല്ല, അടിച്ചമര്‍ത്തലാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
0 Comments