LATEST

6/recent/ticker-posts

കൂടത്തായി സെന്റ് മേരീസ്‌ ഹൈസ്കൂളിൽ സുരക്ഷിത് മാർഗ് ‘ റോഡ് സുരക്ഷ ക്ലബ്ബിന്റെ ഉദ്ഘാടനം നടന്നു.

കൂടത്തായി : പ്രമുഖ വാഹന ഡീലർമാരായ കുറ്റുക്കാരൻ ഗ്രൂപ്പും, വിദ്യാഭ്യാസ രംഗത്തു പ്രവർത്തിക്കുന്ന എസ് സി എം എസ് ഗ്രൂപ്പും കൂടി ചേർന്നു സ്കൂളുകളിൽ നടപ്പിലാക്കുന്ന റോഡ് സുരക്ഷ പദ്ധതിയാണ് സുരക്ഷിതമാർഗ്. കൂടത്തായി സ്കൂളിൽ ഈ പദ്ധതിയുടെ ഉദ്ഘാടനം ശ്രീ ഷൈജൻ പി (AMVI, RTO Enforcement Kozhikode ) നടത്തി.

 പ്രസ്തുത ചടങ്ങിൽ സ്കൂൾ മാനേജർ ഫാദർ ബിബിൻ ജോസ്, ഹെഡ്മാസ്റ്റർ തോമസ് ആഗസ്റ്റിൻ , സോജി തോമസ്, റെജി ജെ കരോട്ട് , അജേഷ് കെ ആൻ്റോ, സുമി ഇമ്മാനുവൽ, എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. 

കുട്ടികളുടെ പ്രതിനിധിയായ കുമാരി പാർവണ പ്രബീഷ് നന്ദി പറഞ്ഞു. തുടർന്നു റോഡ് സുരക്ഷായുമായി ബന്ധപെട്ടു ബോധവൽക്കരണ ക്ലാസ്സ്‌ നടന്നു.

Post a Comment

0 Comments