LATEST

6/recent/ticker-posts

ഡൽഹി സ്ഫോടനം; കേരളത്തിൽ സുരക്ഷ ശക്തമാക്കി, ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് നിർദേശം


രാജ്യതലസ്ഥാനത്തുണ്ടായ വൻ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ സുരക്ഷ ശക്തമാക്കി. *കോഴിക്കാേട്, തിരുവനന്തപുരം* റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന കർശനമാക്കി. ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ പ്രത്യേകനിർ​ദേശം നൽകിയിട്ടുണ്ട്.

ജനത്തിരക്കേറിയ സ്ഥലങ്ങളിലും കർശന പരിശോധന നടത്തിവരികയാണ്. സംശയാസ്പദമായ സാഹചര്യങ്ങളിൽ വസ്തുക്കളോ സാധനങ്ങളോ കണ്ടാൽ 112-ൽ അറിയിക്കണമെന്നും പൊലീസ് അറിയിച്ചു.
പ്രധാന സ്ഥലങ്ങളിലെല്ലാം സുരക്ഷ വർദ്ധിപ്പിച്ചു. ബസ് സ്റ്റാൻഡുകളിലും പരിശോധന നടക്കുന്നുണ്ട്. റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് ദൃശ്യങ്ങൾ പകർത്തരുതെന്ന് ആർപിഎഫ് കർശന നിർദേശം നൽകി. കേരളം- കർണാടക അതിർത്തി പ്രദേശങ്ങളിലും സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.



Post a Comment

0 Comments