LATEST

6/recent/ticker-posts

യുവാവിനെ പിരിയാൻ കഴിയില്ലെന്ന് കാമുകി, രണ്ട് ഭാര്യമാരേയും സംരക്ഷിക്കാമെന്ന് യുവാവ് ; ഒളിച്ചോടിയ കമിതാക്കളെ ചിറ്റാരിക്കാൽ പോലീസ് ചട്ടഞ്ചാലിൽ കണ്ടെത്തി

കാസർക്കോട്: തളിപ്പറമ്പ് മഴൂരിൽ നിന്ന് ഒളിച്ചോടിയ കമിതാ ക്കളെ കാസർക്കോട് കണ്ടെത്തി. മഴൂരിൽ വിവാഹം ചെയ്‌തുകൊണ്ടുവന്ന ചിറ്റാരിക്കൽ അരിയിരുത്തിയിലെ കെ.നീതുവിനെയും (35), മഴൂരിലെ സുമേഷിനെയും (37) ആണ് ചട്ടഞ്ചാലിലെ വാടക ക്വാർട്ടേഴ്സിൽ നിന്ന് ചിറ്റാരിക്കൽ എസ്.ഐ: മധുസൂദനൻ മടിക്കൈയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നലെ ഉച്ചയോടെ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസമാണ് ഇരുവരും ഒളിച്ചോടിയത്. യുവാവ് വിവാഹിതനാണ്. യുവതിയും ഭർതൃമതിയാണ്. ഭർത്താവ് പ്രവാസിയാണ്. മഴൂരിലേക്ക് വിവാഹം കഴിച്ചെത്തിയ ശേഷമാണ് സുമേഷുമായി യുവതി അടുപ്പത്തിലായത്. നേരത്തെയും ഇരുവരും ഒളി ച്ചോടിയിരുന്നു. നാട്ടുകാർ ഇടപെട്ട് രണ്ടുപേരെയും പിടികൂടി തിരി | ച്ചുകൊണ്ടുവരികയായിരുന്നു. മേലിൽ പ്രശ്‌നങ്ങളുണ്ടാകില്ലെന്ന് രണ്ടുപേരും ഉറപ്പ് നൽകിയതിനെത്തുടർന്ന് ഇരുവരും അവരുടെ കുടുംബത്തോടൊപ്പം ജീവിക്കുകയായിരുന്നു.

അവധി കഴിഞ്ഞ് ഭർത്താവ് ജോലി സ്ഥലത്തേക്ക് മടങ്ങിയ തിന് പിറകെയാണ് സുമേഷിനൊപ്പം നീതു ഒളിച്ചോടിയത്. യുവതിയെ കാണാതായത് സംബന്ധിച്ച് പിതാവ് കെ.നാരായണൻ ചിറ്റാരിക്കൽ പോലീസിൽ പരാതി നൽകിയിരുന്നു. സുമേഷിനെ കാണാതായതിനെ സംബന്ധിച്ച് ഭാര്യയും ഭാര്യാസഹോദരനും തളിപ്പറമ്പ് പോലീസിലും പരാതി നൽകിയിരുന്നു.

കസ്റ്റഡിയിലെടുത്ത നീതുവിനോട് എസ്.ഐ വിശദമായി സംസാരിച്ചെങ്കിലും സുമേഷിനെ പിരിയാൻ കഴിയില്ല എന്ന നിലപാടാണ് സ്വീകരിച്ചത്. സുമേഷിനോട് സംസാരിച്ചപ്പോൾ രണ്ട് ഭാര്യയെയും മക്കളെയും പോറ്റാനുള്ള കഴിവ് തനിക്കുണ്ട് എന്നാണ് പോലീസിനോട് പറഞ്ഞത്. തുടർന്ന് ഹോസ്‌ദുർഗ് ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് (2) കോടതിയിൽ ഹാജരാക്കിയ നീതുവിനെ സ്വന്തം ഇഷ്ടപ്രകാരം പോകാൻ അനുവദിച്ചു. കോടതി മുറിയിൽ നിന്ന് പുറത്തിറങ്ങിയ യുവതി സുമേഷിനൊപ്പം പോവുകയും ചെയ്‌തു


Post a Comment

0 Comments