ദുബൈ: ഇന്ത്യൻ യുദ്ധവിമാനം തേജസ് ദുബൈയിൽ തകർന്നുവീണ് പൈലറ്റ് മരിച്ചു. ദുബൈ എയർഷോക്കിടെയാണ് അപകടം. പ്രാദേശികസമയം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.15 ഓടെയാണ് അപകടം.അപകടത്തെ തുടർന്ന് എയർ ഷോ താൽക്കാലികമായി നിർത്തി വെച്ചിരിക്കുകയാണ്.അപകടം വ്യോമസേന സ്ഥിരീകരിച്ചിട്ടുണ്ട്.
വ്യോമാഭ്യാസത്തനിടെ വിമാനം നിലം പതിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇന്ത്യൻ നിർമ്മിത യുദ്ധവിമാനമാണ് തേജസ്. എച്ച്എഎൽ ആണ് തേജസ് യുദ്ധവിമാനം നിർമ്മിച്ചത്. അപകടകാരണം വ്യോമസേന പരിശോധിക്കുന്നുണ്ട്. അതേസമയം, അപകടത്തിന് തൊട്ടുമുമ്പ് പൈലറ്റ് പുറത്തേക്ക് ചാടി എന്ന രീതിയിൽ ചില വാർത്തകൾ അന്താരാഷ്ട്ര മാധ്യമങ്ങൾ നൽകിയിരുന്നെങ്കിലും മരണം വ്യോമസേന പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു. ഒരാൾക്ക് മാത്രമാണ് യുദ്ധവിമാനത്തിൽ ഉണ്ടായിരുന്നത്. ആദ്യ റൗണ്ട് അഭ്യാസപ്രകടനം പൂർത്തിയാക്കിരുന്നു. രണ്ടാം റൗണ്ട് അഭ്യാസപ്രകടനത്തിനിടെയാണ് വിമാനം കാണികൾക്ക് മുമ്പിലേക്ക് തകർന്നുവീഴുകയായിരുന്നു.
0 Comments