LATEST

6/recent/ticker-posts

ബിഹാറില്‍ എന്‍ഡിഎ അധികാരത്തിലേക്ക്


പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ബിഹാറില്‍ എന്‍ഡിഎ അധികാരത്തിലേക്കെത്തുന്ന സൂചനയാണ് ആദ്യ ഫലങ്ങള്‍ കാണുമ്പോള്‍ മനസ്സിലാകുന്നത്. രാവിലെ എട്ടുമുതല്‍ ആരംഭിച്ച വോട്ടെണ്ണല്‍ സംസ്ഥാനത്തെ 46 കേന്ദ്രങ്ങളിലാണ് നടക്കുന്നത്. 243 സീറ്റില്‍ 162ലും എന്‍ഡിഎ മുന്നിലാണ്. ഇന്‍ഡ്യ സഖ്യം 77 സീറ്റിലും മറ്റുള്ളവര്‍ നാലു സീറ്റിലും ലീഡ് നേടി നില്‍ക്കുകയാണ്. ഒരു റൗണ്ടില്‍ 14 ഇവിഎമ്മുകള്‍ എന്നകണക്കിലാണ് എണ്ണല്‍ പുരോഗമിക്കുക. നിതീഷ് കുമാറിന്റെ ജെഡിയുവുവിന്റെയും ബിജെപിയുടേയും നേതൃത്വത്തിലുള്ള എന്‍ഡിഎയും തേജസ്വി യാദവിന്റെ ആര്‍ജെഡിയും കോണ്‍ഗ്രസും നയിക്കുന്ന ഇന്ത്യാ മുന്നണിയും തമ്മിലാണ് പ്രധാന പോരാട്ടം.


Post a Comment

0 Comments