LATEST

6/recent/ticker-posts

ഇനി വെള്ളി പണയംവച്ചും വായ്പ എടുക്കാം; റിസര്‍വ് ബാങ്ക് ചട്ടം പറയുന്നതിങ്ങനെ


 
 *ന്യൂഡല്‍ഹി:* സ്വര്‍ണം പണയംവച്ച് വായ്പ എടുക്കുന്നത് സര്‍വസാധാരണമാണ്. ഇനി വെള്ളിയും പണയംവച്ച് വായ്പ എടുക്കാം. ഇതുസംബന്ധിച്ച് റിസര്‍വ് ബാങ്കിന്റെ പുതിയ മാര്‍ഗനിര്‍ദേശം ഏപ്രില്‍ ഒന്നുമുതല്‍ എല്ലാ ധനകാര്യ സ്ഥാപനങ്ങളും പാലിക്കേണ്ടതാണ്. സ്വര്‍ണം, വെള്ളി എന്നിവ പണയംവച്ച് വായ്പ എടുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്ക് സുതാര്യത കൊണ്ടുവരുന്നതിനും മതിയായ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനുമായാണ് റിസര്‍വ് ബാങ്ക് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്.

നിലവില്‍ ചില ധനകാര്യ സ്ഥാപനങ്ങള്‍ മാത്രമാണ് വെള്ളി ഈടായി വാങ്ങി വായ്പ കൊടുക്കുന്നത്. ചില സഹകരണ ബാങ്കുകള്‍, പ്രാദേശിക ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ (എന്‍ബിഎഫ്‌സി) എന്നിങ്ങനെ ചുരുക്കം സ്ഥാപനങ്ങളാണ് ഇതുവരെ വെള്ളിവായ്പ കൊടുത്തിരുന്നത്. അതുകൊണ്ടുതന്നെ, വെള്ളിപ്പണയ വായ്പ അത്ര ജനകീയവുമല്ല. എന്നാല്‍, ഇനിമുതല്‍ അടിയന്തര സാമ്പത്തികാവശ്യങ്ങള്‍ക്കായി വെള്ളി പണയംവച്ചും ലോണെടുക്കാന്‍ സാധിക്കും.
എന്നാല്‍, റിസര്‍വ് ബാങ്കിന്റെ 2025ലെ സ്വര്‍ണം, വെള്ളി വായ്പാചട്ടപ്രകാരം ഇനിമുതല്‍ വെള്ളി ഈടായി സ്വീകരിച്ച് ബാങ്കുകള്‍ ഉള്‍പ്പെടെ വായ്പ വിതരണം ചെയ്യാം. കഴിഞ്ഞ എതാനും മാസങ്ങളായി വെള്ളിവിലയും റെക്കോര്‍ഡ് തകര്‍ത്ത് ഉയര്‍ന്നതും ഒട്ടേറെപ്പേര്‍ വെള്ളിയിലും വന്‍തോതില്‍ നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ടെന്നതുമാണ് പ്രസക്തി വര്‍ധിപ്പിക്കുന്നത്.

വെള്ളി ആഭരണങ്ങളും വെള്ളി നാണയങ്ങളും മാത്രമേ ഈടായി സ്വീകരിക്കൂ. വെള്ളിക്കട്ടികള്‍ (ബാര്‍), വെള്ളി ഇടിഎഫ്, വെള്ളി കേന്ദ്രീകൃത മ്യൂച്വല്‍ഫണ്ട് എന്നിവ ഈടുവയ്ക്കാനാവില്ല. വെള്ളി ഏത് രൂപത്തിലായാലും വാങ്ങാന്‍വേണ്ടി ഒരു ധനകാര്യ സ്ഥാപനവും വായ്പ അനുവദിക്കില്ല. എന്നാല്‍, വ്യാവസായിക ആവശ്യത്തിന് വെള്ളി അസംസ്‌കൃത വസ്തുമായി ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഈ നിയന്ത്രണമില്ല. പരമാവധി 10 കിലോഗ്രാം വെള്ളിയേ ഈടായി സ്വീകരിക്കൂ. സ്വര്‍ണത്തിന് ഇത് ഒരു കിലോഗ്രാമാണ്. ഈടുവയ്ക്കുന്നത് വെള്ളി നാണയങ്ങള്‍ ആണെങ്കില്‍ പരമാവധി 500 ഗ്രാമേ സ്വീകരിക്കൂ. സ്വര്‍ണത്തിന് 50 ഗ്രാം വരെയാണ്.


Post a Comment

0 Comments