LATEST

6/recent/ticker-posts

കിഫ്ബി മസാല ബോണ്ട്,മുഖ്യമന്ത്രിക്കൂം തോമസ് ഐസകിനുംഇ.ഡി നോട്ടീസ്


തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ട് വഴി വിദേശത്തുനിന്ന് പണം സമാഹരിച്ചതിൽ നിയമംഘനം നടന്നുവെന്ന് കണ്ടെത്തിയതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന് ഇ.ഡിയുടെ നോട്ടീസ്.

ഫെമ ചട്ടലംഘനം ആരോപിച്ചാണ് മുഖ്യമന്ത്രി, മുന്‍ ധനമന്ത്രി തോമസ് ഐസക്ക്, കിഫ്ബി സി.ഇ.ഒ കെ. എം എബ്രഹാം എന്നിവർക്ക് ഇ.ഡി നോട്ടീസ് നൽകിയത്. മൂന്ന് വര്‍ഷത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇഡി അഡ്ജുഡിക്കേറ്റിങ് അതോറിറ്റി മുന്‍പാകെ കംപ്ലെയിന്‍റ് സമര്‍പ്പിച്ചത്."നേരിട്ടോ, പ്രതിനിധി വഴിയോ നോട്ടീസിന് മറുപടി നൽകണമെന്ന് ഇ.ഡി നിർദേശിച്ചു. ഇരുപക്ഷവും കേട്ട ശേഷമായിരിക്കും അഡ്ജുഡിക്കേറ്റിങ് അതോറിറ്റിയുടെ അന്തിമതീരുമാനം."വർഷങ്ങൾ നീണ്ടു നിന്ന വിവാദങ്ങൾക്കും അന്വേഷണത്തിനുമൊടുവിലാണ് തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ മലാസ ബോണ്ട് വീണ്ടും വാർത്തകളിൽ നിറയുന്നത്.
 
 .

Post a Comment

0 Comments