ആലപ്പുഴ കണ്ടല്ലൂരിൽ പിതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി നവജിത്ത് നൽകിയ മൊഴിയുടെ വിവരങ്ങൾ പുറത്ത്. രാസലഹരിയുടെ ഉന്മാദത്തിൽ വെട്ടിക്കൊന്നത് പിതാവിനെയാണെന്ന് അറിഞ്ഞില്ലെന്നാണ് പ്രതിയുടെ വിശദീകരണം. പിതാവുമായി നേരത്തെ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും, നവജിത്ത് രാസലഹരിക്ക് അടിമയായിരുന്നെന്നും പൊലീസ് കണ്ടെത്തി. ഇതോടെ നവജിത്തിന്റെ മൊഴി പൂർണമായും തള്ളുകയാണ് പൊലീസ്.
ഞായറാഴ്ച്ച രാത്രി എട്ടരയോടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം ആലപ്പുഴ കണ്ടല്ലൂരിൽ നടന്നത്. രാസലഹരിക്ക് അടിമയായ അഡ്വ. നവജിത്ത് മാതാപിതാക്കളെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. അച്ഛൻ നടരാജൻ ആണ് മകന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അമ്മ സിന്ധു ഇപ്പോഴും ഗുരതരാവസ്ഥയിൽ തുടരുകയാണ്. ആക്രമണം നടന്നപ്പോഴും നവജിത്ത് രാസലഹരി ഉപയോഗിച്ചിരുന്നു . ലഹരി വിട്ടശേഷം പൊലീസിന് നൽകിയ മൊഴിയിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.
അമ്മയെ വെട്ടിയതും ഓർമ്മയില്ലെന്നും പ്രതിയുടെ മൊഴിയിൽ പറയുന്നു. ആക്രമണത്തിന്റെ വിവരങ്ങളറിഞ്ഞ നവജിത്ത് പൊലീസ് സ്റ്റേഷനിൽ വാവിട്ട് കരഞ്ഞു. 47 ക്രൂരമായ വെട്ടുകളാണ് നടരാജന്റെ ദേഹത്തുണ്ടായിരുന്നു. തിരിച്ചറിയാൻ പോലും കഴിയാത്ത വിധം മുഖമെന്ന് വികൃതമാക്കി. അമ്മ സിന്ധുവിന്റെ മുഖവും വെട്ടി വികൃതമാക്കി. അറ്റുവീണ കൈവിരലുകൾ നാട്ടുകാരാണ് പൊതിഞ്ഞെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. സിന്ധുവിനെ ആശുപത്രിയിലെത്തി ചോദ്യം ചെയ്ത പൊലീസിനോട് വെട്ടിയത് മകനാണെന്ന് പറഞ്ഞില്ല.
ഭർത്താവ് കൊല്ലപ്പെട്ട വിവരവും സിന്ധുവിനെ അറിയിച്ചിട്ടില്ല. സംഭവ ദിവസം രാവിലെ കൂട്ടുകാരുമൊത്ത് നവജിത്ത് വീട്ടിലിരുന്നു മദ്യപിക്കുകയും രാസലഹരി ഉപയോഗിക്കുകകയും ചെയ്തിരുന്നു. ഇതിനു ശേഷം പുറത്ത പോയ നവജിത്ത് തിരികെ എത്തിയപ്പോൾ സ്വബോധം നഷ്ടപ്പെട്ട നിലയിലായിരുന്നു. ഇത് ചോദ്യം ചെയ്തതിനാണ് പെറ്റുവളർത്തിയ മാതാവിനെയും പിതാവിനെയും ക്രൂരമായി ആക്രമിച്ചത്.
0 Comments