വാർഡുകൾ നിലനിർത്താൻ യുഡിഎഫ്
കൂടത്തായി : തദ്ദേശ തിരഞ്ഞടുപ്പിൻ്റെ വോട്ട ടെപ്പിൽ ഓമശ്ശേരി ഗ്രാമ പഞ്ചായത്തിൽ യു ഡി എഫ് സ്ഥാനാർത്ഥികൾ മത്സരിക്കുന്ന ഒന്നാം വാർഡ് (കൂടത്തായി) രണ്ടാം വാർഡ് (ചാമോറ ) പുതുതായി രൂപീകരിച്ച ഇരുപത്തി രണ്ടാം വാർഡ് (കൂടത്തായി സൗത്ത്) എന്നീ വാർഡുകളിൽ യുവത്വങ്ങളെ കളത്തിൽ ഇറക്കിയാണ് വാർഡുകൾ നിലനിർത്താൻ യുഡിഎഫ്
കൂടത്തായി ഒന്നാം വാർഡിൽ നിന്നുംഅബ്ദുൾ ഖാദർ ജീലാനിയും, രണ്ടാം വാർഡിൽ നിന്ന് നീതു എസ് രജ്ഞിത്ത് , വാർഡ് (22) കൂടത്തായി സൗത്ത് ഷാഹിന റഹ്മത്തും മത്സരിക്കുന്നത്. യു ഡി എഫിന് ഏറെ സ്വാധീനമുള്ള വാർഡുകളാണ്.
വാർഡ് (21) ചക്കിക്കാവ് പിടിച്ചെടുക്കാൻ ജീവ കാരുണ്യ പ്രവർത്തകനായ കെ.പി. അഷ്റഫിനെ യാണ് യുഡിഎഫ് കളത്തിലിറക്കിയത്. ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് ഭരണം നിലനിർത്തുമെന്ന് യു ഡി എഫ് പഞ്ചായത്ത് കമ്മറ്റി . ഭാരവാഹികൾ പറഞ്ഞു.
കോഴിക്കോട് ജില്ലാ പഞ്ചായത്ത് താമരശ്ശേരി ഡിവിഷൻ പിജി മുഹമ്മദും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് കൂടത്തായി ഡിവിഷൻ ഷഹന എസ്പിയും യുഡിഎഫിന് വേണ്ടി മത്സരിക്കുന്നു.
0 Comments