കൊടുവള്ളി ∙ ഇരുകൈകളുമില്ലാതെ ജനിച്ച, അതിജീവനത്തിലൂടെ ഭിന്നശേഷി സമൂഹത്തിനാകെ പ്രചോദനമായി മാറിയ ആസിം വെളിമണ്ണ തദ്ദേശ തിരഞ്ഞെടുപ്പിലെ കന്നിവോട്ട് രേഖപ്പെടുത്തി. ഇടതുകാലിലെ തള്ളവിരലിന് അടുത്തുളള വിരലിൽ മഷി പുരട്ടി, മൂക്ക് കൊണ്ടാണ് ആസിം വോട്ട് രേഖപ്പെടുത്തിയത്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ആസിം ഇതേ രീതിയിൽ വോട്ട് രേഖപ്പെടുത്തിയിരുന്നു.
ഓമശ്ശേരി പഞ്ചായത്തിലെ പതിനഞ്ചാം വാർഡായ വെളിമണ്ണയിലെ ഗവ.യുപി സ്കൂളിലെ ബൂത്തിലാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ കന്നിവോട്ടും ആസിം രേഖപ്പെടുത്തിയത്. പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് തലങ്ങളിലേക്കായി 3 തവണ വോട്ടിങ്ങ് മെഷീനിൽ മൂക്ക് കൊണ്ട് വോട്ട് രേഖപ്പെടുത്തി.
കസേരയിൽ ഇരുന്ന ആസിമിന്റെ ഇടതുകാലിലെ വിരലിൽ പോളിങ് ഉദ്യോഗസ്ഥൻ മഷി പുരട്ടി. പിന്നെ വോട്ടുചെയ്യാനായി നീങ്ങിയ ആസിമിന് വോട്ടിങ് യന്ത്രത്തിലേക്ക് മുഖം എത്തിക്കാൻ കസേരയും ഒരുക്കി. ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന പാരാ സ്വിമ്മിങ് ചാംപ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ്.
0 Comments