തദ്ദേശഭരണ തിരഞ്ഞെടുപ്പ് അനുബന്ധിച്ച് മലയാളികൾക്ക് അവധി നൽകണമെന്ന് കർണാടക ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാർ. വോട്ട് ചെയ്യാൻ മൂന്ന് ദിവസം ശമ്പളത്തോടു കൂടി അവധി നൽകണമെന്നാണ് ഉപ മുഖ്യമന്ത്രിയുടെ അഭ്യർത്ഥന. ബെംഗളൂരുവിലെ ഐടി കമ്പനികൾ ഉൾപ്പെടെയുള്ള സ്വകാര്യസ്ഥാപനങ്ങൾക്ക് ഉപ മുഖ്യമന്ത്രിയുടെ ഓഫീസ് കത്തയച്ചു.
ഡിസംബര്‍ 9,11 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായിട്ടാണ് വോട്ടെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകൾ ഒന്നാംഘട്ടത്തിൽ ഡിസംബർ 9ന് ബൂത്തിലേക്ക് പോകും. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകൾ രണ്ടാംഘട്ടത്തിലും. ഡിസംബര്‍ 13നാണ് വോട്ടെണ്ണല്‍ നടക്കുന്നത്.
അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സെമിഫൈനലായി ഉള്‍ക്കൊണ്ട്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ജീവന്മരണപ്പോരാട്ടമായി ഏറ്റെടത്തിരിക്കുകയാണ് മുന്നണികള്‍.
0 Comments