LATEST

6/recent/ticker-posts

ഫ്രഷ്ക്കട്ട് വിരുദ്ധ സമരം;ഒരാൾ കൂടി പിടിയിൽ


കൂടത്തായി : ഫ്രഷ്ക്കട്ട് സമരത്തെ തുടർന്ന് അക്രമസംഭവങ്ങളിൽ പങ്കെടുത്ത ഒരാൾ കൂടി പിടിയിലായി.പ്രതിയെ പിടികൂടിയത് രാജസ്ഥാനിലെ ജയ്പൂർ എയർപോർട്ടിൽ വെച്ച്.
കൂടത്തായി അമ്പലക്കുന്നുമ്മൽ റാമിസ് (43)നെയാണ് ജയ്പൂർ എയർപോർട്ടിൽ തടഞ്ഞുവെച്ചതിനു ശേഷം താമരശ്ശേരി പോലീസ് കസ്റ്റഡിയിൽ എടുത്തത്.ഇയാൾക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.ഇതോടെ അറസ്റ്റിൽ ആയവരുടെ എണ്ണം 30 ആയി. താമരശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.


Post a Comment

0 Comments