LATEST

6/recent/ticker-posts

മയക്കുമരുന്ന് കേസിലെ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയ കേസിൽ മുൻമന്ത്രി ആന്റണി രാജു കുറ്റക്കാരൻ


 
മൂന്നര പതിറ്റാണ്ട് നീണ്ട കേസിൽ, നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പ്രസ്താവിച്ചത്

മൂന്നര പതിറ്റാണ്ട് നീണ്ട തൊണ്ടിമുതൽ തിരിമറി കേസിൽ എം.എൽ.എ. ആന്റണി രാജു കുറ്റക്കാരൻ. കേസിൽ രണ്ടാം പ്രതിയാണ് ആന്റണി രാജു. മൂന്നര പതിറ്റാണ്ട് നീണ്ട കേസിൽ, നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പ്രസ്താവിച്ചത്. 1990ൽ ഓസ്‌ട്രേലിയൻ പൗരനായ ആൻഡ്രൂ സാൽവറ്റോർ സെർവെല്ലി തന്റെ അടിവസ്ത്രത്തിൽ ഒളിപ്പിച്ച് 61.5 ഗ്രാം കള്ളക്കടത്ത് നടത്താൻ ശ്രമിച്ചതിന് തിരുവനന്തപുരം വിമാനത്താവളത്തിൽ അറസ്റ്റിലായ സംഭവത്തിലാണ്, പ്രതിയുടെ അഭിഭാഷകനായ ആന്റണി രാജുവിനെതിരെ കേസ് ഉണ്ടായത്. പ്രതിയെ രക്ഷപെടുത്താൻ തൊണ്ടിമുതലായ അടിവസ്ത്രം തിരിമറി നടത്തി എന്നാണ് കേസ്. ആറ് വകുപ്പുകൾ പ്രകാരമാണ് ആന്റണി രാജുവിനെതിരെ കുറ്റം ചുമത്തിയിട്ടുള്ളത്.
ആന്റണി രാജു

രണ്ട് വർഷത്തിൽ കൂടുതൽ ശിക്ഷ ലഭിച്ചാൽ നിയമസഭാ അംഗത്വം റദ്ദാകും. ശിക്ഷാവിധി ഹൈക്കോടതി തടഞ്ഞില്ല എങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല.

തിരുവനന്തപുരം ജെഎഫ്എംസി -രണ്ടിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ അടിവസ്ത്രം അഭിഭാഷകനായിരുന്ന ആന്റണി രാജുവും, ക്ലർക്കായ ജോസും ചേർന്ന് പ്രതിയെ രക്ഷപെടുത്താനായി കേസിലെ നിർണായക തെളിവായ പ്രതിയുടെ അടിവസ്ത്രം കൈവശപ്പെടുത്തി അളവുമാറ്റി തയ്ച്ചു തിരികെവച്ചു എന്നാണ് കേസ്. ലഹരിമരുന്ന് കേസിൽ പ്രതിയായ വിദേശിയെ രക്ഷിച്ചെടുക്കാൻ തൊണ്ടിമുതലായ അടിവസ്ത്രം നെടുമങ്ങാട് കോടതിയിൽ നിന്ന് മാറ്റി. ആൻറണി രാജു, ബെഞ്ച് ക്ലാർക്ക് ജോസ് എന്നിവരെ പ്രതികളാക്കി 1994 ലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.


1990ൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച മയക്കുമരുന്നുമായി തിരുവനന്തപുരം വിമാനത്താവളത്തിൽ അറസ്റ്റിലായ ഓസ്ട്രേലിയക്കാരൻ ആൻഡ്രൂ സാൽവറ്റോർ സെർവെല്ലിയെ രക്ഷിക്കാൻ നടന്ന പരിശ്രമത്തിലാണ് കേസ്. വിചാരണ കോടതി ശിക്ഷിച്ചെങ്കിലും തൊട്ടുപിന്നാലെ അപ്പീലുമായി ഹൈക്കോടതിയിൽ എത്തിയ പ്രതി കുറ്റവിമുക്തനായി, പിറ്റേന്ന് രാജ്യംവിട്ടു.

വർഷങ്ങൾക്ക് ശേഷം, ഓസ്‌ട്രേലിയൻ നാഷണൽ സെൻട്രൽ ബ്യൂറോയിൽ നിന്ന് ലഭിച്ച വിവരങ്ങളെത്തുടർന്ന്, തെളിവുകൾ നശിപ്പിച്ചതായി ആരോപിക്കപ്പെടുന്നതിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥൻ ഹൈക്കോടതിയെ സമീപിച്ചു.

Post a Comment

0 Comments