ന്യൂഡല്‍ഹി: വിഷവായുവിനൊപ്പം കടുത്ത തണുപ്പും മൂടല്‍ മഞ്ഞും കൂടി രൂപപ്പെട്ടതോടെ ഡല്‍ഹിയില്‍ കാലാവസ്ഥാ നിരീക്ഷണ വിഭാഗം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.ഇന്നലെയും ഇന്നുമാണ് യെല്ലോ അലർട്ട്. വരും ദിവസങ്ങളില്‍ താപനിലയില്‍ കുത്തനെ ഇടിവ് അനുഭവപ്പെടുന്നതിനാല്‍ കാലാവസ്ഥ കൂടുതല്‍ വഷളാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സഫ്ദർജങ്ങില്‍ ഏറ്റവും കുറഞ്ഞ താപനില 4.2 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ജനുവരിയിലെ ഏറ്റവും കുറഞ്ഞ താപനിലയാണിത്. പകല്‍ സമയത്തും കടുത്ത തണുപ്പ് തുടരുകയാണ്. പരമാവധി താപനില 19.7 ഡിഗ്രി സെല്‍ഷ്യസില്‍ എത്തി. താപനില കുത്തനെ കുറയുന്നതിനാല്‍, രാവിലെ സമയങ്ങളില്‍ മിതമായതോ ഇടതൂർന്നതോ ആയ മൂടല്‍മഞ്ഞ് ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്.
തണുപ്പ് മൂലം വായുവിന്റെ ഗുണനിലവാരം കൂടുതല്‍ വഷളായി. ചാന്ദ്നി ചൗക്കില്‍ ഗുണനിലവാരം 395 ആയി. ഇത് കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ജാഗ്രത പാലിക്കണം.
0 Comments