കുന്ദമംഗലം: നിയമസഭാ തെരഞ്ഞെടുപ്പിൽ കുന്ദമംഗലം മണ്ഡലത്തിൽ മുസ്ലിം ലീഗ് നേതാവും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന നേതാവും കൂടിയായ എം.ബാബുമോൻ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ചേക്കും.
ഇത്തവണ മണ്ഡലത്തിൽ നിലനിൽക്കുന്ന അനുകൂല തരംഗത്തിൽ മുന്നണി വോട്ടുകൾക്കപ്പുറം പൊതു വോട്ടുകൾ കൂടി സമാഹരിക്കാൻ കഴിയുമെന്നതാണ് ബാബു മോനെ സാധ്യതയിൽ മുന്നിൽ നിർത്തുന്നത്.ഏകോപന സമിതിയുടെ സംസ്ഥാന നേതൃത്വം യു.ഡി.എഫ് സംസ്ഥാന നേതൃത്വവുമായി ബന്ധപ്പെടുന്നതും ഒന്നോ രണ്ടോ നിയമ സഭാ മണ്ഡലങ്ങളിൽ സംഘടനാ പ്രതിനിധികളെ പരിഗണിച്ചാൽ സംസ്ഥാനത്ത് മൊത്തമായി വ്യാപാരികളുടെ പിന്തുണ യു.ഡി എഫിന് ഉറപ്പാണ്.
കായംകുളം മണ്ഡലത്തിൽ സംസ്ഥാന പ്രസിഡൻ്റ് രാജു അപ്സരയും കുന്ദമംഗലത്ത് ബാബുമോനുമാണ് അവരുടെ സാധ്യത പട്ടികയിലുള്ളത്.
നിയോജക മണ്ഡലം യൂത്ത് ലീഗ് മുൻ പ്രസിഡൻ്റ് കൂടിയായ ബാബുമോന് മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും യൂത്ത് ലീഗ് പ്രവർത്തകരുടെ മികച്ച പിന്തുണയാണ് ബാബു മോനെ മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി സ്ഥാനത്തേക്കെത്തിച്ചത്. അത് കൊണ്ട് പാർട്ടി പ്രവർത്തകർക്കിടയിൽ ബാബു മോന് നല്ല സ്വീകാര്യതയുണ്ട്. ഈ കഴിഞ്ഞ നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രവർത്തക സമിതി യോഗത്തിൽ ചില നേതാക്കൾ ബാബു മോനെ മത്സരിപ്പിക്കണമെന്ന ആവശ്യമുന്നയിക്കുകകയും ചെയ്തു. പാർട്ടി പ്രവർത്തകർ ആവേശപൂർവം തെരഞ്ഞെടുപ്പിനെ സമീപിക്കാനുള്ള സാധ്യതയും പാർട്ടി നേതൃത്വം കാണുന്നുണ്ട്.
ഉദ്യോഗതലങ്ങളിലെ ഇടപെടലുകളും നേതൃപാടവവും ബാബു മോന് സാധ്യത വർദ്ധിപ്പിക്കുന്നു.
ഇപ്പോൾ കുന്ദമംഗലം പഞ്ചായത്ത് ക്ഷേമകാര്യ കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ബാബുമോൻ കഴിഞ്ഞ ടേമിൽ പഞ്ചായത്ത് മെമ്പറായിരുന്നപ്പോൾ നടപ്പാക്കിയ വികസന പദ്ധതികളും ക്ഷേമ പ്രവർത്തനങ്ങളും ഭരണ രംഗത്തും മികച്ച ഇടപെടലുകൾ നടത്താനാവുമെന്ന് തെളിയിക്കപ്പെട്ടതാണ്.
കാരന്തൂർ മർകസിലെ പൂർവ വിദ്യാർഥിയായ ബാബുമോൻ മർകസ് അലുംനിയിൽ സജീവ സാന്നിധ്യമായതിനാൽ കാന്തപുരം വിഭാഗത്തിൻ്റെ ഇടയിൽ നിന്നും നല്ലൊരു വിഭാഗത്തിൻ്റെ വോട്ടുകൾ ലഭിക്കുന്നത് മുന്നണിക്ക് അനുകൂലമാകുമെന്ന് യു.ഡി.എഫ് നേതൃത്വം കണക്ക് കൂട്ടുന്നു.
പി.ടി.എ റഹീം എം.എൽ.എക്കെതിരെ പാർട്ടിയുടെ ശക്തനായ ഒരു നേതാവ് പാർട്ടി ചിഹ്നത്തിൽ മത്സരിക്കണമെന്ന പ്രവർത്തകരുടെ ശക്തമായ ആവശ്യവും വ്യാപാരി സംഘടനയുടെ പിന്തുണ കൊണ്ട് മുന്നണിയിതര വോട്ടുകൾ സമാഹരിക്കാൻ കഴിയുമെന്നതും മണ്ഡലത്തിൽ പ്രബല സാന്നിധ്യമായ കാന്തപുരം വിഭാഗത്തിൽ വോട്ട് കിട്ടാനുള്ള സാധ്യതയും ഒത്തുചേരുമ്പോൾ കുന്ദമംഗലത്ത് ബാബുമോൻ യു ഡി എഫ് സ്ഥാനാർഥിയായി എത്താനുള്ള സാധ്യത സജീവമാണ്.
0 Comments