LATEST

6/recent/ticker-posts

ലക്ഷങ്ങളുടെ സൈബർ തട്ടിപ്പ്;വെളിമണ്ണ സ്വദേശിയെ ഗുജറാത്ത് പോലീസ് അറസ്റ്റു ചെയ്തു



താമരശ്ശേരി: ഗുജറാത്ത് സൈബർ പോലീസ് റജിസ്റ്റർ ചെയ്ത സൈബർ സാമ്പത്തിക തട്ടിപ്പിൽ പ്രതിയായ താമരശ്ശേരി വെളിമണ്ണ തെക്കിടിച്ചാലിൽ ഷഫീജ് (32)നെയാണ് ഗുജറാത്ത് സൈബർ പോലീസ് താമരശ്ശേരിയിൽ എത്തി അറസ്റ്റു ചെയ്തതത്.


താമരശ്ശേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഗുജറാത്ത് പോലീസിൻ്റെ കസ്റ്റഡിയിൽ വിട്ടു, ഇയാളെ പോലീസ് ഗുജറാത്തിലേക്ക് കൊണ്ടുപോയി.ഗുജറാത്തിൽ നിന്നും ജീപ്പിൽ താമരശ്ശേരിയിൽ എത്തിയാണ് പ്രതിയെ പിടികൂടിയത്.ഇയാൾക്ക് പുറമെ കർണാടക, തമിഴ്നാനാട് സ്വദേശികളും കേസിൽ പ്രതികളാണ്.
അതിനിടെ പ്രതിയുടെ ദൃശ്യം പകർത്തിയ മാധ്യമ പ്രവർത്തകന് നേരെ ഇയാളുടെ സുഹൃത്തുക്കളായ ഒരു സംഘം ഭീഷണിയുമായി രംഗത്തെത്തി.

Post a Comment

0 Comments