LATEST

6/recent/ticker-posts

സൗദിയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് മലയാളികൾ മരിച്ചു, 18 പേർക്ക് പരിക്ക്


റിയാദ്: സൗദി അറേബ്യയിൽ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. 

പത്തനാപുരം സ്വദേശിനി ഷീബ, നിലമ്പൂർ സ്വദേശി ഇസ്മാഈൽ എന്നിവരാണ് മരിച്ചത് .ഹോത്ത ബനീ തമീം - മക്ക റോഡിലാണ് അപകടം നടന്നത് .


ബസിന്റെ പിൻചക്രങ്ങൾ പൊട്ടിത്തെറിച്ച് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പരിക്കേറ്റ 18 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ഇതിൽ എട്ടുപേർ മലയാളികളാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

ഗുരുതരമായി പരിക്കേറ്റ വയനാട് വെള്ളമുണ്ട സ്വദേശി ഹാരിസിനെ വിദഗ്ധ ചികിത്സയ്ക്കായി ത്വാഇഫ് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Post a Comment

0 Comments