LATEST

6/recent/ticker-posts

മങ്കട സദാചാര കൊലക്കേസ്; 5 പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി



മലപ്പുറം: മങ്കട സദാചാര കൊലക്കേസിൽ 5 പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ഒന്നാം അഡീഷണൽ ഡിസ്ട്രിക്റ്റ് ആന്റ് സെഷൻ ജഡ്‌ജ് ആണ് ശിക്ഷ വിധിച്ചത്. ഒന്നാംപ്രതി ഷറഫുദ്ദീൻ, രണ്ടാംപ്രതി അബ്‌ദുൽ ഗഫൂർ മൂന്നാംപ്രതി അബ്ദു നാസർ, നാലാംപ്രതി സക്കീർ ഹുസൈൻ, അഞ്ചാംപ്രതി മുഹമ്മദ് സുഹൈൽ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.

2016 ജൂൺ 28ന് കൂട്ടിൽ കുന്നശ്ശേരി നസീർ ഹുസൈനെ മർദ്ദിച്ചു കൊന്നു എന്നാണ് കേസ്. ആൾക്കൂട്ട കൊലയും ഭീകരവാദ പ്രവൃത്തിക്കും തുല്യമാണെന്ന് കോടതി നിരീക്ഷിച്ചു. മർദ്ദന ദൃശ്യം ഒന്നാം പ്രതിയുടെ ഫോണിൽ പകർത്തിയിരുന്നു. ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തിരുന്നെങ്കിലും ഫോറൻസിക് പരിശോധനയിൽ വീണ്ടെടുത്തതാണ് കേസിൽ നിർണായകമായത്.

Post a Comment

0 Comments