ഉത്തർപ്രദേശിലെ കോട്ദ്വോറിൽ ബജ്റംഗ്ദൾ പ്രവർത്തകരുടെ ആക്രമണത്തിൽ നിന്ന് വൃദ്ധനായ മുസ്ല്‌ലിം കച്ചവടക്കാരനെ രക്ഷപ്പെടുത്തിയ ദീപക് കുമാറിന്റെ തലയ്ക്ക് വിലയിട്ട് ഹിന്ദു രക്ഷാദൾ. ദീപക് കുമാറിനെതിരെ കോട്ദ്വോറിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിനിടെയാണ് വധഭീഷണി. സംഭവത്തിന് പിന്നാലെ സാമൂഹിക ഐക്യം തകർക്കാൻ ശ്രമിച്ചെന്നും സമൂഹത്തിൽ ശത്രുത വളർത്തുന്നതിനായി പ്രകോപനപരമായി സംസാരിച്ചുവെന്നും ചൂണ്ടിക്കാട്ടി മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
0 Comments