LATEST

6/recent/ticker-posts

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വ്യാപാര വ്യവസായ സൗഹൃദ മാക്കണം. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി.



      താമരശ്ശേരി :  ട്രേഡേഴ്‌സ് ലൈസൻസ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ലളിതമാക്കി വ്യാപാരികളുമായി സൗഹൃദമായി ഗ്രാമ പഞ്ചായത്തുകൾ മാറണമെന്ന് 
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടുവള്ളി നിയോജകമണ്ഡലം കമ്മിറ്റി ഏകോപന സമിതി മെമ്പർമാരായ ത്രിതല പഞ്ചായത്ത്‌ ജന പ്രതിനിധികൾക്ക് സ്വീകരണ യോഗത്തിൽ ആവശ്യപ്പെട്ടു . യോഗം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ഡലം പ്രസിഡന്റ്‌ എ.കെ.അബ്ദുള്ള ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ്‌ ടി.പി.അബ്ദുൽ ഖാദർ ഹാജി അദ്ധ്യക്ഷം വഹിച്ചു. ഏകോപന സമിതി യുത്ത് വിംഗ് ജില്ലാ പ്രസിഡന്റ്‌ ശംസു എളേറ്റിൽ മുഖ്യ പ്രഭാഷണം നടത്തി . പി. സി. അഷ്‌റഫ്‌, ബോബൻ താമരശ്ശേരി, എൻ. വി ഉമ്മർ ഹാജി, വി.എം. എ.ലത്തീഫ് , നൗഷാദ് അലി പി.കെ,സത്താർ പുറായിൽ, ഷുക്കൂർ കരുവൻപൊയിൽ, അസൈനാർ കട്ടിപ്പാറ, സുഗന്ധി താമരശ്ശേരി, ഗ്രാമ പഞ്ചായത്ത്‌ ജന പ്രതിനിധികളായ ഷാഹിന റഹ്മത്ത്, ഒ.പി. അബ്ദുൽ മജീദ്, സിദ്ധീഖ്. എൻ. കെ, എം. കെ.അബ്ദുൽ റഷീദ്, അയ്യൂബ് എന്നിവർ സംസാരിച്ചു. നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ടി. കെ. അബ്ദുൽ സലാം സ്വാഗതം പറഞ്ഞു. സത്താർ പുറായിൽ നന്ദി രേഖപ്പെടുത്തി.

Post a Comment

0 Comments