LATEST

6/recent/ticker-posts

വെള്ളിമാടുകുന്നില്‍ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ഉപ്പയും മകൾക്കും ദാരുണാന്ത്യം

*കോഴിക്കോട് *
 വെള്ളിമാടുകുന്നില്‍ സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഉപ്പയും മകളും മരിച്ചു. തലക്കുളത്തൂർ സ്വദേശികളായ 19 വയസുകാരിയായ ഫാത്തിമ നേഹയും പിതാവ് റാഫിയുമാണ് മരിച്ചത്. എൻജിഒ ക്വാർട്ടേഴ്‌സ് റോഡിൽ വെച്ചാണ് അപകടമുണ്ടായത്.

നിയന്ത്രണം വിട്ട സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ജെഡിടി ആർട്‌സ് ആൻഡ് സയൻസ് കോളജിലെ ബിരുദ വിദ്യാർഥിയായ നേഹ.

തലക്ക് ഗുരുതര പരിക്കേറ്റ ഇവരെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ റോഡില്‍ അപകടം പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. അപകട സാധ്യതയുള്ള വളവില്‍ ഒരു സുരക്ഷാ സംവിധാനവും ഒരുക്കിയിട്ടില്ല. കഴിഞ്ഞ ദിവസം മാത്രമാണ് ഇവിടെ ഒരു ബോർഡ് സ്ഥാപിച്ചതെന്നും നാട്ടുകാർ പറഞ്ഞു. ഇരുവരുടെയും മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

0 Comments