ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ ഇന്ത്യയെ അമേരിക്കക്ക് വിറ്റെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യ യുഎസ് കരാര്‍ കാരണം ഊര്‍ജ്ജ സുരക്ഷ അപകടത്തിലാണെന്നും രാഹുല്‍ ഗാന്ധി സഭയില്‍ പറഞ്ഞു. 'നിങ്ങള്‍ ഇന്ത്യയെ വിറ്റു. നിങ്ങള്‍ നമ്മുടെ അമ്മയായ ഇന്ത്യയെ വിറ്റു. ഇന്ത്യയെ വിറ്റതില്‍ നിങ്ങള്‍ക്ക് നാണമില്ലേ? പ്രധാനമന്ത്രി എന്തിനാണ് ഇന്ത്യ വിറ്റതെന്ന് എനിക്കറിയാം. കാരണം ട്രംപ് അദ്ദേഹത്തെ അദ്ദേഹത്തെ കഴുത്തില്‍ പിടിച്ചിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ കണ്ണുകളില്‍ ഭയം നമുക്ക് കാണാന്‍ കഴിയും,' രാഹുല്‍ പറഞ്ഞു. 'ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ കാരണം ഊര്‍ജ്ജ സുരക്ഷ അപകടത്തിലാണ്. സര്‍ക്കാര്‍ നമ്മുടെ ഊര്‍ജ്ജ സുരക്ഷ അമേരിക്കയ്ക്ക് കൈമാറി. നമ്മള്‍ പൂര്‍ണ്ണമായും കീഴടങ്ങി' രാഹുല്‍ പറഞ്ഞു. ബിജെപിയുടെ ഖജനാവ് രക്ഷിക്കാന്‍ പ്രധാനമന്ത്രി മോദി ഇന്ത്യക്കാരുടെ ഭാവി അപകടത്തിലാക്കിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
*ലോക്സഭയില്‍ ബജറ്റിനെതിരേ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി*
ന്യൂഡല്‍ഹി: ലോക്സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം തുടരുന്നു. ലോകമെമ്പാടുമുള്ള സംഘര്‍ഷങ്ങളുടെ ആഘാതം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് രാജ്യത്തിന്റെ ബജറ്റ് ഒന്നും പറയുന്നില്ലെന്ന് രാഹുല്‍ഗാന്ധി. 'യുദ്ധയുഗം അവസാനിച്ചുവെന്ന് പ്രധാനമന്ത്രി മോദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവും പറഞ്ഞു, പക്ഷേ നമ്മള്‍ യുദ്ധത്തിന്റെ ഒരു യുഗത്തിലേക്ക് കടക്കുകയാണ്, നമ്മള്‍ ഒരു യുദ്ധകാലത്താണ് ജീവിക്കുന്നത്. ഗാസയില്‍ റഷ്യയും ഉക്രെയ്നും തമ്മില്‍ ഒരു യുദ്ധം നടക്കുന്നുണ്ട്. ചൈന അമേരിക്കയെ വെല്ലുവിളിക്കുകയാണ്. ഊര്‍ജ്ജവും ധനകാര്യവും ഇപ്പോള്‍ ആയുധമാക്കിയിരിക്കുന്നു. ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ ഓപ്പറേഷന്‍ സിന്ദൂരും നടക്കുന്നുണ്ട്'രാഹുല്‍ ഗാന്ധി പറഞ്ഞു, ഊര്‍ജ്ജത്തിന്റെയും ധനകാര്യത്തിന്റെയും ആയുധവല്‍ക്കരണത്തെക്കുറിച്ച് ബജറ്റില്‍ ഒന്നുമില്ലെന്നും രാഹുല്‍ പറഞ്ഞു.
0 Comments