കൂടത്തായി:ഫ്രഷ് കട്ട് മാലിന്യ സംസ്കരണ പ്ലാന്റിൽ നിന്നുമുള്ള അസഹ്യമായ ദുർഗന്ധത്തിൽ പൊറുതിമുട്ടിയിരിക്കുകയാണ് പ്രദേശത്തെ നാലായിരത്തിലധികം വരുന്ന കുടുംബങ്ങൾ.
കൂടത്തായി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ സ്ഥിതി വളരെ ഗൗരവതരമാണ്.
വാർഷിക പരീക്ഷയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ കുട്ടികൾക്ക് തങ്ങളുടെ ക്ലാസ് റൂമുകളിൽ പോലും ഇരിക്കാൻ കഴിയാത്ത രീതിയിലുള്ള ദുർഗന്ധമാണ് അനുഭവപ്പെടുന്നത്.
വിഷയത്തിന്റെ ഗൗരവം നേരിട്ട് കണ്ട് ബോധ്യപ്പെടുന്നതിനുവേണ്ടി കൂടത്തായി ഒന്നാം വാർഡ് മെമ്പർ ടി കെ ജിലാനിയുടെ സാനിധ്യത്തിൽ ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി ബ്രജീഷ് കുമാർ,ഹെൽത്ത് ഇൻസ്പെക്ടർ സുനു,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അമ്പിളി,പ്രനീഷ എന്നിവർ ഇന്ന് സ്കൂൾ സന്ദർശിച്ചു.
~
0 Comments