ലാഹോർ ഇറാനിലെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖാംനയിയെ വധിച്ചതിൽ പാകിസ്ഥാനിലും പ്രതിഷേധം. കറാച്ചിയിൽ അമേരിക്കൻ കോണ്‍സുലേറ്റിന് പ്രതിഷേധക്കാര്‍ തീയിട്ടു. പ്രതിഷേധക്കാര്‍ക്ക് നേരെ നടത്തിയ വെടിവെയ്പിൽ 10 പേർ പേര്‍ കൊല്ലപ്പെട്ടു.
ബാരിക്കേഡ് തകർത്ത് പ്രതിഷേധക്കാർ കോൺസുലേറ്റ് ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രതിഷേധക്കാർക്കെതിരെ ടിയർ ഗ്യാസ് അടക്കം പ്രയോഗിച്ചതായും വലിയ സംഘർഷമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. കറാച്ചി സിവിൽ ആശുപത്രിയിലേക്ക് 6 മൃതദേഹങ്ങളെത്തിയെന്ന് അധികൃതരെ ഉദ്ധരിച്ച് ഡോൺ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. കറാച്ചിയിലെ മിയാ കലോച്ചി റോഡിലാണ് യുഎസ് കോൺസുലേറ്റ് സ്ഥിതി ചെയ്യുന്നത്.
അതേ സമയം ആരെയും നിയമം കൈയിലെടുക്കാൻ അനുവദിക്കില്ലെന്ന് സിന്ധ് ആഭ്യന്തര മന്ത്രി സിയാവുൾ ഹസൻ വ്യക്തമാക്കി.
ഖാംനയിയുടെ വധത്തിൽ ഇന്ത്യക്കകത്തും പ്രതിഷേധ മാർച്ചുകൾ നടന്നു. സംയമനം പാലിക്കണമെന്ന് ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ആവശ്യപ്പെട്ടു. ആയത്തൊള്ള അലി ഖാംനയിയെ വധിച്ചത് ഇറാൻ സർക്കാർ സ്ഥിരീകരിച്ചതോടെ ആയിരക്കണക്കിന് ആളുകളാണ് ഇറാൻ തെരുവുകളിലേക്കിറങ്ങി പ്രതിഷേധിച്ചത്. പ്രതിഷേധ പ്രകടനങ്ങൾക്കിടെ പലരും പൊട്ടിക്കരഞ്ഞു. അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെയുള്ള മുദ്രാവാക്യങ്ങൾ മുഴക്കി. ഖാംനയിക്ക് ഇറാനകത്തുണ്ടായിരുന്ന പിന്തുണയുടെ തെളിവായി ഈ പ്രതിഷേധ പ്രകടനങ്ങൾ.
ഇന്ത്യയിൽ ലക്നൗവിലും ജമ്മു കാശ്മീരിലും ലഡാക്കിലുമാണ് ഖമനേയിയെ വധിച്ചതിനെതിരെയുള്ള പ്രതിഷേധ പ്രകടനങ്ങൾ നടന്നത്. ഷിയ മുസ്ലീം വിഭാഗ നേതാക്കളാണ് പ്രകടനങ്ങൾ നയിച്ചത്. സ്ത്രീകളടക്കം നൂറുകണക്കിനാളുകൾ പ്രകടനങ്ങളിൽ പങ്കെടുത്തു. പ്രകടനക്കാർ ഡോണൾഡ് ട്രംപിന്റെ കോലം കത്തിച്ചു. ഇന്ത്യയിലെ ഷിയ വിഭാഗം മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. മെഴുകുതിരി കത്തിച്ച് പ്രകടനങ്ങൾ നടത്താനും ആഹ്വാനം ചെയ്തു.
ട്രംപും നെതന്യാഹുവും സ്വന്തം മരണവാറന്റുകളില്‍ ഒപ്പുവെച്ചിരിക്കുകയാണെന്നും ദൈവം അവരെ ശിക്ഷിക്കുമെന്നും ഷിയാ നേതാവ് മൗലാനാ സയ്യിദ് കല്‍ബെ ജവാദ് പ്രതികരിച്ചു. പരമോന്നത നേതാവിന്റെ വിയോഗത്തോടനുബന്ധിച്ച് പ്രദേശത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണെന്നും ആരെയും ബുദ്ധിമുട്ടിക്കരുതെന്നും ജവാദ് അറിയിച്ചു
0 Comments