LATEST

6/recent/ticker-posts

അമ്പലക്കണ്ടി ടൗൺ മുസ്‌ലിം ലീഗ്‌ റമദാൻ സംഗമം 18 ന്‌.

ഓമശ്ശേരി:അമ്പലക്കണ്ടി ടൗൺ മുസ്‌ലിം ലീഗ്‌ റമദാൻ സംഗമവും പെരുന്നാൾ കിറ്റ്‌ വിതരണവും മാർച്ച്‌ 18(റമദാൻ 28)ന്‌ ബുധനാഴ്ച്ച നടത്താൻ അമ്പലക്കണ്ടി ലീഗ്‌ ഹൗസിൽ ചേർന്ന ടൗൺ മുസ്‌ലിം ലീഗ്‌ സ്പെഷ്യൽ കൺവെൻഷൻ തീരുമാനിച്ചു.അമ്പലക്കണ്ടി താജുദ്ദീൻ ഹയർ സെക്കണ്ടറി മദ്‌റസ ഓഡിറ്റോറിയത്തിൽ രാവിലെ 9 മണി മുതൽ നടക്കുന്ന പരിപാടിയിൽ രാഷ്ട്രീയ-മത-സാമൂഹ്യ രംഗത്തെ പ്രമുഖർ പങ്കെടുക്കും.ചടങ്ങിൽ വെച്ച്‌ ജാതി-മത ഭേദമന്യേ ടൗൺ പരിധിയിലെ അറുന്നൂറോളം കുടുംബങ്ങൾക്ക്‌ ടോക്കൺ പ്രകാരം പെരുന്നാൾ കിറ്റുകളും വിതരണം ചെയ്യും.

സ്പെഷ്യൽ കൺവെൻഷനിൽ പ്രസിഡണ്ട്‌ വി.സി.അബൂബക്കർ ഹാജി അദ്ധ്യക്ഷത വഹിച്ചു.യൂനുസ്‌ അമ്പലക്കണ്ടി ഉൽഘാടനം ചെയ്തു.വാർഡ്‌ മുസ്‌ലിം ലീഗ്‌ പ്രസിഡണ്ട്‌ അബു മൗലവി അമ്പലക്കണ്ടി പ്രാർത്ഥനക്ക്‌ നേതൃത്വം നൽകി.ടൗൺ മുസ്‌ലിം ലീഗ്‌ ജന.സെക്രട്ടറി പി.സുൽഫീക്കർ മാസ്റ്റർ സ്വാഗതവും ട്രഷറർ ശംസുദ്ദീൻ നെച്ചൂളി നന്ദിയും പറഞ്ഞു.ഇ.കെ.മുഹമ്മദലി,കെ.ടി.ഇബ്രാഹീം ഹാജി,ഡോ:കെ.സൈനുദ്ദീൻ,കെ.ടി.എ.ഖാദർ,ടി.പി.ജുബൈർ ഹുദവി,പി.പി.നൗഫൽ,യു.കെ.ശാഹിദ്‌,വി.സി.ഇബ്രാഹീം,ജാബിർ കൊളങ്ങരേടത്ത്‌,മജീദ്‌ പാച്ചൂസ്‌,ഇബ്രാഹീം മഠത്തിൽ,മഠത്തിൽ ഖാദർ,ശാഫി കുഴിമ്പാട്ടിൽ,എം.എ.ബഷീർ,നിയാസ്‌ തടായിൽ,ഇ.കെ.മുഹമ്മദ്‌,പി.ടി.മുഹമ്മദ്‌,ഇബ്രാഹീം കുറ്റിക്കര,മുഹ്സിൻ കീപ്പോര്‌ എന്നിവർ സംസാരിച്ചു.പരിപാടിയുടെ സമ്പൂർണ്ണ വിജയത്തിനായി മജീദ്‌ പാച്ചൂസ്‌(ചെയർ),ശാഫി കുഴിമ്പാട്ടിൽ(ജന.കൺ),നിയാസ്‌ തടായിൽ(ട്രഷറർ) എന്നിവർ ഭാരവാഹികളായി 33 അംഗ സംഘാടക സമിതി രൂപീകരിച്ചു.


Post a Comment

0 Comments