LATEST

6/recent/ticker-posts

ഓമശ്ശേരി ഗ്രാമപഞ്ചായത്തിന്റെ 2026 -27 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു

ഓമശ്ശേരി ഗ്രാമപഞ്ചായത്തിനെ അതിഥി സൽക്കാര സൗഹൃദ പഞ്ചായത്തായി പ്രഖ്യാപിച്ചും , ഓൺലൈൻ സംവിധാനങ്ങൾ സുതാര്യമാക്കുന്നതിനായി ഹെൽപ്പ് ഡെസ്ക് പദ്ധതി ആരംഭിച്ചും മുഴുവൻ അംഗനവാടികളും സ്മാർട്ട് ആക്കുന്നതുൾപ്പടെ നൂതന പദ്ധതികൾ പ്രഖ്യാപിച്ചു കൊണ്ട് ഗ്രാമപഞ്ചായത്തിന്റെ ബജറ്റ് വൈസ് പ്രസിഡണ്ട് പി കെ ഗംഗാധരൻ അവതരിപ്പിച്ചു. കൃഷിക്ക് പ്രാമുഖ്യം നൽകുന്ന ബജറ്റിൽ തെങ്ങ് തടം തുറന്ന് വളം നൽകുന്ന നൂതന പദ്ധതിയും പ്രഖ്യാപിച്ചു.

 45 കോടി 38 ലക്ഷം രൂപ വരവും 43 കോടി 10 ലക്ഷം രൂപ ചെലവും രണ്ടുകോടി 28 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സൂപ്പർ സൗദ ടീച്ചർ ആമുഖഭാഷണം നടത്തി 

.ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഗിരീഷ് കുമാർ , വികസന സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർ പേഴ്സൺ , ഷാഹിനറഹ്മത്ത് , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മറ്റി ചെയർ പേഴ്സൺ മിനി ദാസ്, ക്ഷേമ കാര്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ. മുനവ്വർ സാദത്ത്
       കെ.കെ.രാധാകൃഷ്ണൻ, ടി.ടി. മനോജ്കുമാർ ,സൈനുദ്ദീൻ കൊളത്തക്കര , ജാബിർ മാസ്റ്റർ, ഖലീൽ മാസ്റ്റർ ,സലാം മൂശാരി കണ്ടി, ടി.കെ.ജീലാനി, ജിൻസി, സിബി, ദിവ്യ, ഷഹാന ഷെറിൻ , സുബിന, ശിഖ, ബുഷ്റ, ഷഫ്ന, തുടങ്ങിയവർ ബജറ്റ് ചർച്ചയിൽ പങ്കെടുത്തു .നിർവഹണ ഉദ്യോഗസ്ഥരും ഗ്രാമപഞ്ചായത്ത് മെമ്പർമാരും ജീവനക്കാരും സന്നിഹിതരായ ബജറ്റ് ചർച്ചക്ക് ശേഷംഐക്യകണ്ഠേന പാസാക്കി.

Post a Comment

0 Comments