താമരശ്ശേരി: കോഴിക്കോട് - കൊല്ലഗൽ ദേശീയപാത (എൻ എച്ച് 766) മലാപ്പറമ്പ് മുതൽ വയ നാട് മുത്തങ്ങ വരെ നാലുവരിപ്പാ തയാക്കുന്നതിനു ദേശീയപാത അതോറിറ്റി വിളിച്ച ടെൻഡറിൽ ബൈപാസുകളുടെ കാര്യത്തിൽ അവ്യക്‌തത.
ടെൻഡർ അറിയിപ്പിൽ വയനാട് ചുരത്തിലെ ബൈപാസ് ഉൾപ്പെടെ കോഴിക്കോട് - കൊല്ല ഗൽ ദേശീയപാതയിൽ മലാപ്പറ മ്പ് മുതൽ മുത്തങ്ങ വരെ നാലു വരിപ്പാതയ്ക്കു ഡിപിആർ തയ്യാറാക്കുന്നതിനാണ് ടെൻഡർ ക്ഷണിച്ചത്.
ചുരം ബൈപാസ് ഉൾപ്പെടെ 5 ബൈപാസുകളുള്ള, നാലുവരി പ്പാതയുടെ ഡിപിആർ തയാറാ ക്കുന്നതിനു ഗതാഗതമന്ത്രാലയം ടെൻഡർ വിളിക്കുകയും ഹരിയാനയിലെ സിവിൽമന്ത്രയ്ക്കു ടെൻഡർ ലഭിക്കുകയും ചെയ്തിരുന്നു.
3 മാസം കഴിഞ്ഞിട്ടും പ്രാരംഭ പ്രവർത്തനങ്ങൾ പോലും നട ക്കാതെ അനിശ്ചിതത്വത്തിൽ നിൽക്കുമ്പോഴാണു ദേശീയ പാത അതോറിറ്റി കഴിഞ്ഞ മാസം 20ന് പുതിയ ടെൻഡർ ക്ഷണിച്ചത്. വീണ്ടും ടെൻഡർ ചെയ്തതിന്റെ കാരണം സംസ്ഥാനത്തെ മരാമത്തു വകുപ്പ് ഉദ്യോഗസ്‌ഥർക്കുപോലും അറിയില്ല.
ചുരത്തിൽ നാലുവരി ബൈപാ സ് ഉൾപ്പെടെ നിർമിക്കാനുള്ള ഡിപിആർ എന്നാണു ടെൻഡർ അറിയിപ്പിൽ പറയുന്നത്. അതേ സമയം, മറ്റു 4 ബൈപാസുകളു ടെ കാര്യം ടെൻഡർ അറിയിപ്പിൽ പറയുന്നില്ല. ഇതാണ് ആശയക്കുഴപ്പത്തിനിടയാക്കുന്നത്.
കൊടുവള്ളി, താമരശ്ശേരി, മീന ങ്ങാടി, ബത്തേരി എന്നിവിടങ്ങ ളിൽ ബൈപാസ് നിർമിച്ച് മലാപ്പ റമ്പു മുതൽ മുത്തങ്ങ വരെ രണ്ടു വരിപ്പാതയ്ക്കായിരുന്നു ആദ്യ തീരുമാനം. ഡിപിആർ തയാറാക്കി ഭൂമി
ഏറ്റെടുക്കുന്നതിനു വിഞ്ജാപ നം വരെ പുറപ്പെടുവിച്ചു. പാത നാലുവരിയാക്കി വികസിപ്പി ക്കാൻ കേന്ദ്രം തീരുമാനിച്ചതോ ടെ രണ്ടുവരിപ്പാത ഉപേക്ഷിക്കു കയായിരുന്നു.
ചുരത്തിലെ അതിരൂക്ഷമായ ഗതാഗതക്കുരുക്കിനു പരിഹാര മായ നിർദിഷ്ട വയനാട് ബൈപാസ് (ചിപ്പിലിത്തോട്-മരു തിലാവ്-തളിപ്പുഴ) എത്രയും വേഗം യാഥാർഥ്യമാക്കുന്നതിനു ള്ള പരിശ്രമത്തിലാണു ജനപ്രതി നിധികൾ. പ്രിയങ്ക ഗാന്ധി എംപി വെള്ളിയാഴ്ച നിർദിഷ്ട ബൈപാസ് പ്രദേശം സന്ദർശിച്ചിരുന്നു.
0 Comments