LATEST

6/recent/ticker-posts

കൊടുവള്ളി മാനിപുരത്ത് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി


കൊടുവള്ളി: കൊടുവള്ളി മാനിപുരത്ത് യുവാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാനിപുരം കളരാന്തിയില്‍ താമസക്കാരനായ മഹേഷാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് സമീപവാസികള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. 

സ്ഥലത്തെത്തിയ കൊടുവള്ളി പോലീസ് വീട് തുറന്ന് നടത്തിയ പരിശേധനയിലാണ് മൃതദേഹം കണ്ടത്. മൂന്നു ദിവസത്തെ പഴക്കം തോന്നിക്കുന്ന മൃതദേഹം തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയിലാണ്. കൂടുതല്‍ പരിശോധന ആവശ്യമുള്ളതിനാല്‍ നാളെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മേല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

Post a Comment

0 Comments