ദുബായ്: സന്ദർശനാർത്ഥം ദുബായിലെത്തിയ കൊടുവള്ളി മുൻസിപ്പൽ ഡെപ്യൂട്ടി ചെയർമാൻ കെ.കെ.എ ഖാദർന്  ദുബായ് കെഎംസിസി കൊടുവള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആവേശകരമായ സ്വീകരണം നൽകി. 

മണ്ഡലം കെഎംസിസിയുടെ വിവിധ പ്രവർത്തനങ്ങളെയും പ്രവാസികൾ നാട്ടിൽ നടത്തുന്ന സേവനങ്ങളെയും ചടങ്ങിൽ പ്രകീർത്തിച്ചു.
ടി.ഡി ബഷീർ അധ്യക്ഷത വഹിച്ച ചടങ്ങ് കോഴിക്കോട് ജില്ലാ കെഎംസിസി വൈസ് പ്രസിഡന്റ് നജീബ് തച്ചംപൊയിൽ ഉദ്ഘാടനം ചെയ്തു. പ്രവാസി സമൂഹത്തിന്റെ ഐക്യവും കരുത്തും ഇത്തരം കൂട്ടായ്മകളിലൂടെ വെളിവാകുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

 സിദ്ധിഖ് വെളിമണ്ണ ചടങ്ങിന് സ്വാഗതം ആശംസിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി മഷ്ഹൂർ തങ്ങൾ, ജില്ലാ സെക്രട്ടറി സിദ്ധിഖ് വാവാട് എന്നിവർ മുഖ്യാതിഥിക്ക് ആശംസകൾ നേർന്നു സംസാരിച്ചു. ഇഖു അമാന, അലി വാടിക്കൽ മൊയ്‌ദു അരൂർ തുടങ്ങിയ പ്രമുഖരും ചടങ്ങിൽ സംബന്ധിക്കുകയും പ്രസംഗിക്കുകയും ചെയ്തു. മണ്ഡലം മുൻസിപ്പൽ /പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളും പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.