കൂടത്തായി : അമ്പായത്തോട് ഇറച്ചിപ്പാറയിൽ പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ പ്ലാൻ്റിൽ പുറത്ത് വിടുന്ന വിഷവാതകവു ഇരുതുള്ളി പുഴയിലേക്ക് ഒഴുക്കുന്ന മലിനജലവും ഒരു നാടിനെ ദുരന്തത്തിലേക്ക് തള്ളിവിടുകയും പ്രദേശത്തുള്ള 4000 ത്തോളം കുടുംബങ്ങളെ ബാധിക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണ്.
ഇതിനെതിരെ ഫ്രഷ് കട്ട് വിരുദ്ധ ജനകീയ സമര സമിതി സമരം നടത്തി കൊണ്ടിരിക്കെ 2025- ഒക്ടോബർ മാസം നടന്ന പോലീസ് സംഘർഷവുമായി ബന്ധപ്പെട്ട് കഴിഞ്ഞ പല ഘട്ടങ്ങളിലായി അറസ്റ്റ് ചെയ്യപ്പെട്ട മുഴുവൻ സമര പോരാളികൾക്കും സമരസമിതി സ്വീകരണം നൽകി.
ഫ്രഷ് കട്ട് വിരുദ്ധ സമരം: ജയിൽമോചിതരായവർക്ക് ഫ്രഷ് കട്ട് വിരുദ്ധ ജനകീയ സമര സമിതി സ്വീകരണം നൽകി
സമരപന്തലിൽ നടന്ന ചടങ്ങ് വി കെ. ഇമ്പിച്ചി മോയി അധ്യക്ഷനായിരുന്നു. സൈനുൽ ആബിദീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. നാസർ ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം നടത്തി.
ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർപേഴ്സൺ ഷാഹിന റഹ്മത്ത് , ക്ഷേമകാര്യ സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻ മുനവ്വർ സാദത്ത് , വാർഡ് മെമ്പർ ജീലാനി ടി.കെ., താമരശ്ശേരി പഞ്ചായത്ത് മെമ്പർ അനിൽ മാസ്റ്റർ, അഡ്വ : ബിജു കണ്ണന്തറ, റഫീഖ് സക്കരിയ്യ ഫൈസി, എ.കെ. കാതിരി ഹാജി, സദാശിവൻ ,കുട്ടി ഹസ്സൻ, മുജീബ് കെ.കെ., പുഷ്പാകരൻ, എന്നിവർ സംസാരിച്ചു.
തമ്പി പറകണ്ടം സ്വാഗതവും ഷരീഫ് പള്ളി കണ്ടി നന്ദിയും പറഞ്ഞു
കൂടത്തായിൽ നിന്ന് ആരംഭരിച്ച ബഹുജന റാലി അമ്പലമുക്ക് സമരപന്തലിൽ അവസാനിച്ചു.
0 Comments