LATEST

6/recent/ticker-posts

കൂടത്തായി പുറായിൽ പള്ളി കണ്ടി കടവ് -മൂലത്ത് മണ്ണിൽ തൂക്കുപാലത്തിൻ്റെ പ്രവർത്തി ഉദ്ഘാടനം ചെയ്തു.


കൂടത്തായി : ഓമശ്ശേരി ഗ്രാമ പഞ്ചായത്തിനെയും താമരശ്ശേരി പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പുറായിൽ പള്ളികണ്ടി- മൂലത്ത്മണ്ണിൽ കരിങ്ങ മണ്ണ തൂക്കുപാലത്തിൻ്റെ പ്രവർത്തി ഉദ്ഘാടനം കൊടുവള്ളി നിയോജക മണ്ഡലം എം.എൽ എ ഡോ: എം.കെ. മുനീർ നിർവ്വഹിച്ചു. മൂലത്ത് മണ്ണിൽ പ്രദേശത്തുകാരുടെ ഒരു പാലമെന്ന ചിരകാല സ്വപ്നം പൂവണിയാൻ പോവുകയാണ് എം.എൽ എയുടെ വികസന ആസ്തി ഫണ്ടിൽ നിന്നും 86 ലക്ഷം രൂപ മുടക്കിയാണ് ഈ തൂക്കുപാലം നിർമ്മിക്കുന്നത്. 
ചടങ്ങിൽ ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സൂപ്പർ സൗദ ടീച്ചർ അധ്യക്ഷത വഹിച്ചു. താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് റസീന സിയാലി, ഓമശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡണ് പി.കെ. ഗംഗാധരൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുനവ്വർ സാദത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പി.വി. സാദിഖ്, ഷഹന എസ്.പി., ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് മെമ്പർ അബ്ദുൽ ഖാദർ ജീലാനി  ,     താമരശ്ശേരി ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ കുടുക്കിൽ ബാബു , അനിൽ മാസ്റ്റർ, എന്നിവരും    പി.പി. ആഫിസ് റഹ്മാൻ ,പി.പി. കുഞ്ഞമ്മദ് വി.കെ. ഇമ്പിച്ചിമോയി, സി പി ഉണ്ണി മോയി, ,മുൻ വാർഡ് മെമ്പർ സീനത്ത് തട്ടാഞ്ചേരി, കെ,പി    അഹമ്മദ് കുട്ടി മാസ്റ്റർ, കെ.കെ.മുജീബ്, ടി. ഇബ്രാഹീം,   പി.കെ. ഷരീഫ്  വികസ സമിതി കൺവീനർ (11)ഷഫീഖ് എം.എം. സത്താർ പുറായിൽ ,മുജീബ് കുളിക്കുന്ന്, കെ.വി.യൂസഫ്, നാസർ വെള്ളച്ചാലിൽ, സുബൈർ വെഴ്പ്പൂർ, , ഇഖ്ബാൽ സി.ടി. ജാഫർ പി.കെ. 
എന്നിവർ സംസാരിച്ചു.

ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന റഹ്മത്ത് സ്വാഗതവും കൂടത്തായി സൗത്ത് വാർഡ് (22) വികസന സമിതി കൺവീനർ പി.പി. ജുബൈർ          നന്ദിയും പറഞ്ഞു.

Post a Comment

0 Comments