കൂടത്തായി ഇസ്‌ലാമിക് ദഅ് വാ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ഹാജിമാർക്ക് യാത്രയയപ്പും ടി.കെ. മാമുഹാജി അനുസ്മരണവും നടത്തി.
യാത്രയയപ്പ് വി.എം. ഉമ്മർ മാസ്റ്റും അനുസ്മരണം സയ്യിദ് സൈനുൽ ആബിദീൻ തങ്ങളും ഉദ്ഘാടനം ചെയ്തു.
ഐ.ഡി.സി ചെയർമാൻ എ.കെ. കാതിരി ഹാജി അധ്യക്ഷത വഹിച്ചു. നാസർ ഫൈസി കൂടത്തായി, റഫീഖ് സക്കരിയ്യ ഫൈസി, കെ.പി. അഹമ്മദ് കുട്ടി മാസ്റ്റർ, വി.കെ. ഇമ്പിച്ചി മോയി , സി. പി. ഉണ്ണിമോയി , സി.കെ. കുട്ടി ഹസ്സൻ ഹാജി, എ.കെ. ഹംസ, വി.സി. മുഹമ്മദ്, സി.കെ. ഹുസയിൻ കുട്ടി, ഹാജി മാരായ പി.പി. കുഞ്ഞഹമ്മദ് ഹാജി, കെ. കെ. ഇമ്പിച്ചി മോയി , മോയി തോട്ടത്തിൽ, കലാം കെ.പി. എന്നിവർ പ്രസംഗിച്ചു. മടവൂർ സി.എം. വലിയുല്ലാഹി ദുആ സംഗമം നടന്നു.അബ്‌ദുൽ ഹക്കീം ബാഖവി ദുആക്ക് നേതൃത്വം നൽകി. കൺവീനർ സത്താർ പുറായിൽ സ്വാഗതവും റാഷിദ് യമാനി നന്ദിയും പറഞ്ഞു
0 Comments