രാജ്യത്ത് വിശ്വാസികൾ കടുത്ത ഭീഷണികൾ നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യമാണുള്ളതെന്നും ക്രിസ്തുവിനെയല്ലാതെ ആരെയും ഭയക്കുന്നില്ലെന്നും കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവ. ക്രിസ്ത്യാനികളാണെന്നതിന്റെ പേരിൽ വൈദികരും കന്യാസ്ത്രീകളും രാജ്യത്തുടനീളം പലതരത്തിലുമുള്ള പ്രയാസങ്ങൾ നേരിടുന്നുണ്ടെന്നും ഏത് തരത്തിലുമുള്ള പീഡനങ്ങൾ നേരിടാനും തയ്യാറാകുന്നതിലൂടെ മാത്രമേ അവയെ അതിജീവിക്കാൻ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
'ഇന്ത്യയിൽ ക്രിസ്തുമതവും വിശ്വാസികളും കടുത്ത ഭീഷണികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. ക്രിസ്ത്യാനികളാണെന്നതിൻ്റെ പേരിൽ വൈദികരും കന്യാസ്ത്രീകളും രാജ്യത്ത് പലയിടത്തും അടിയേൽക്കുന്ന സാഹചര്യമാണുള്ളതെന്ന് മാധ്യമങ്ങളിലൂടെ നാം കാണുന്നുണ്ട്. ഇത് വ്യാപിക്കുകയാണെങ്കിൽ നമുക്കെല്ലാവർക്കും സമാനമായ രീതിയിൽ ഭീഷണികൾ നേരിടേണ്ടിവരും. എന്നാൽ, അത്തരം സാഹചര്യങ്ങളിലെല്ലാം ക്രിസ്തുവിന് വേണ്ടി കഷ്ടതകളനുഭവിക്കാൻ, യേശുക്രിസ്തുവല്ലാതെ മറ്റാരെയും ഭയക്കുന്നില്ലെന്ന് ധൈര്യമായി പറയാൻ
ഞാൻ യേശുവിനെ ആരാധിക്കുകയും അദ്ദേഹത്തെ കുറിച്ച് സംസാരിക്കുകയും ചെയ്യുമെന്ന് പറയാനുള്ള ധൈര്യം വിശ്വാസികൾക്കുണ്ടാവേണ്ടതുണ്ട്. ഇത്തരം കാര്യങ്ങൾ ഉയർത്തിപിടിച്ചുകൊണ്ട് ഏത് പരീക്ഷണങ്ങളെയും നേരിടാൻ ഇന്ത്യയിലെ വിശ്വാസികൾ തയ്യാറാവേണ്ടതുണ്ട്. ഇത് എല്ലായ്പ്പോഴും ഓർമയിലുണ്ടാകണം'.
കാതോലിക്കാ ബാവ പറഞ്ഞു.
0 Comments