LATEST

6/recent/ticker-posts

കുടകില്‍ വനമേഖലയില്‍ കാണാതായ ശരണ്യയെ കണ്ടെത്തി

തിരുവനന്തപുരം: കുടകില്‍ ട്രക്കിങ്ങിനിടെ വനമേഖലയില്‍ കാണാതായ മലയാളി യുവതി ജി എസ് ശരണ്യയെ കണ്ടെത്തി.ആരോഗ്യവതിയായി കണ്ട ശരണ്യ "ഞാനെല്ലാം ഒകെ" എന്നാണ് പറഞ്ഞത്.നടപടി ക്രമങ്ങൾ കഴിഞ്ഞതിന് ശേഷം നാദാപുരത്തെ വീട്ടിലെത്തിക്കുമെന്നാണ് നൽകുന്ന വിവരം.കാട്ടില്‍ കാണാതായി നാലു ദിവസത്തിന് ശേഷം പോലീസും വനംവകുപ്പും നടത്തിയ വ്യാപകമായ തിരച്ചിലിലാണ് ശരണ്യയെ കണ്ടെത്തിയത്.ശരണ്യയെ കാണാതായ സംഭവത്തിൽ സിദ്ധരാമയ്യക്ക് മുഖ്യമന്ത്രി കത്തയച്ചിരുന്നു.ശരണ്യയെ കണ്ടെത്താനുള്ള തിരച്ചില്‍ ഊര്‍ജിതപ്പെടുത്താന്‍ ആവശ്യപ്പെട്ട് കര്‍ണ്ണാടക മുഖ്യമന്ത്രിയുമായി കെസി വേണുഗോപാല്‍ സംസാരിച്ചിരുന്നു.തിരച്ചിലിന് എല്ലാ ആധുനിക സൗകര്യങ്ങളും പ്രയോജനപ്പെടുത്തി,അതിനായി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് ടീം രൂപീകരിക്കാനും ആവശ്യപ്പെട്ടിരുന്നു.കുടകിലെ തടിയൻഡമോള്‍ കൊടുമുടി കയറാനെത്തിയതായിരുന്നു കൊച്ചിയില്‍ ഐ ടി ജീവനക്കാരിയായ ശരണ്യ. വ്യാഴാഴ്ച രാവിലെ വനംവകുപ്പിന്റെ അനുമതി വാങ്ങിയാണ് ശരണ്യ ഉള്‍പ്പെടെയുള്ള സംഘം ട്രെക്കിങ്ങിനായി പുറപ്പെട്ടത്. എന്നാല്‍, യാത്രയ്ക്കിടെ ശരണ്യയെ കാണാതാവുകയായിരുന്നു.


Post a Comment

0 Comments