LATEST

6/recent/ticker-posts

ചരിത്രം കുറിച്ച് മെസി; ലോകകപ്പിലെ 19–ാം ഗോൾ; അനായാസം അർജന്റീന; 3-1


പകരക്കാരനായിറങ്ങിയ മെസിയുടെ കൂടി ഗോൾ തിളക്കത്തിൽ ജോർദാനെ 3-1ന് കീഴടക്കി അർജന്റീന. 80-ാം മിനിറ്റിലെ ഗോൾ നേട്ടത്തോടെ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന സ്വന്തം റെക്കോർഡ് മെസി 19 ഗോളുകളായി ഉയർത്തി. കളിയുടെ പത്തൊൻപതാം മിനിറ്റിൽ മിഡ്‌ഫീൽഡർ ജിയോവനി ലോ സെൽസോയിലൂടെയാണ് അർജന്റീനയുടെ ആദ്യ ഗോൾ. മുപ്പതാം മിനിറ്റിലെ പെനൽറ്റി ലൗട്ടാരോ മാർട്ടിസ് വലയിലെത്തിച്ചതോടെ അർജന്റീന ആധിപത്യം ഉറപ്പിച്ചു. മാർട്ടിനസിന്റെ ആദ്യ ലോകകപ്പ് ഗോളാണിത്.

രണ്ടു ഗോളുകൾക്ക് പിന്നിൽ നിന്ന ജോർദാനെ സൂപ്പർ താരം മൂസ അൽ തമാരി 55-ാം മിനിറ്റിലെ ഗോളിലൂടെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. ജോർദാൻ ക്യാപ്റ്റൻ എഹ്സാൻ ഹദാദ് ബോക്സിലേക്ക് നൽകിയ ലോ ക്രോസിലേക്ക് കൃത്യമായി ഓടിയെത്തിയ അൽ തമാരി, എമിലിയാനോ മാർട്ടിനസിനെ മറികടന്ന് പന്ത് വലയിലാക്കുകയായിരുന്നു. ആദ്യ പകുതിക്ക് ശേഷം അലി അസൈസയ്ക്ക് പകരക്കാരനായാണ് തമാരിയിറങ്ങിയത്.

Post a Comment

0 Comments