LATEST

6/recent/ticker-posts

മഴ വീണ്ടും ശക്തമാകുന്നു: ഇന്ന് 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

കോഴിക്കോട്: കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മറ്റ് 10 ജില്ലകളിലും യെലോ അലർട്ടും പ്രഖ്യാപിച്ചു. ജൂലൈ ഒന്നു വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
-

Post a Comment

0 Comments