LATEST

6/recent/ticker-posts

വീണ്ടും മെസി മാജിക്'; നായകന്റെ ഇരട്ടഗോളില്‍ അര്‍ജന്റീനയ്ക്കു ജയം

'
ലോകകപ്പ് ഗ്രൂപ്പ് ജെ-യിലെ രണ്ടാംഘട്ട മത്സരത്തിലും അർജന്റീനയ്ക്കു മിന്നുന്ന വിജയം.ഓസ്ട്രിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കു തോല്‍പ്പിച്ചു. രണ്ട് ജയത്തോടെ ഗ്രൂപ്പ് ജെയില്‍ നിന്ന് സൂപ്പർ 32 ലേക്ക് എൻട്രിയും ഉറപ്പിച്ചു.
നായകൻ ലയണല്‍ മെസിയാണ് അർജന്റീനയ്ക്കായി രണ്ട് ഗോളുകളും നേടിയത്. ആദ്യ പകുതിയുടെ തുടക്കത്തില്‍ നഷ്ടമാക്കിയ പെനാല്‍റ്റിക്കു 38-ാം മിനിറ്റിലും രണ്ടാം പകുതിയുടെ അധിക സമയത്തും ഗോളുകള്‍ കൊണ്ട് മെസി മറുപടി നല്‍കി.

മെസിയുടെ ലോകകപ്പ് ഗോളുകള്‍ ഇതോടെ 18 ആയി. ലോകകപ്പില്‍ ഏറ്റവും അധികം ഗോള്‍ നേടിയ താരമെന്ന ജർമൻ ഇതിഹാസം മിറാസ്ലോവ് ക്ലോസയെ മറികടന്നാണ് നേട്ടം. ക്ലോസയ്ക്കു 16 ഗോളുകളാണ് ലോകകപ്പില്‍ ഉള്ളത്.

Post a Comment

0 Comments