മാവൂർ റോഡ് മേൽപ്പാലത്തിനു മുകളിൽ കാറും ബൈക്കുകളും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ
ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരനായവിദ്യാർത്ഥി മരിച്ചു.കോഴിക്കോട് തിരുവമ്പാടി സ്വദേശിയായ അഹമ്മദ് അൽ സാബിത്ത് ആണ്
മരിച്ചത്.ഇന്ന്പുലർച്ചെ മൂന്നുമണിക്കാണ് അപകടം സംഭവിച്ചത്.
മാവൂർ റോഡ് മേൽപ്പാലത്തിന്റെ ഒത്ത നടുക്ക് വെച്ച്ഇതുവഴി വരികയായിരുന്ന കാറും രണ്ട് ബൈക്കുകളും കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ
ഒരു ബൈക്കിന് പിറകിൽ സഞ്ചരിച്ച അഹമ്മദ് അൽ സാബിത്ത്
തെറിച്ച് മേൽപ്പാലത്തിന്
താഴേക്ക് വീണു.
ഏറെ മുകളിൽ നിന്നും താഴെ റോഡിലേക്ക് വീണതോടെ തലക്ക് സാരമായി പരിക്കേറ്റ അഹമ്മദ് അൽ സാബിത്തിനെ ഉടൻതന്നെ
തൊട്ടടുത്തു തന്നെയുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും
ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ മരണം സംഭവിച്ചു.
കോഴിക്കോട്പാലാഴിയിലുള്ള
ഹിദായ ദർസിലെ വിദ്യാർത്ഥിയാണ് മരിച്ച അഹമ്മദ് അൽ സാബിത്ത്.
സുഹൃത്തായ റബീലിന്റെ ഒപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ്
അപകടം സംഭവിച്ചത്.
അപകടത്തിൽ പരിക്കേറ്റ
രണ്ട് ബൈക്കുകളിലെ യാത്രക്കാരെ കോഴിക്കോട്ടെ വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
0 Comments