ഓമശ്ശേരി: ഓമശ്ശേരി പഞ്ചായത്ത് പ്രവാസി ലീഗ് അംഗത്വ കാമ്പയിൻ ഉദ്ഘാടനം കൊടുവള്ളി നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി യു. കെ. ഹുസൈൻ നിർവഹിച്ചു. പ്രവാസി ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ശരീഫ് പള്ളിക്കണ്ടി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മഠത്തിൽ റഷീദ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി സി. മുഹമ്മദലി മാസ്റ്റർ, പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ വി. കെ. ഇമ്പിച്ചി മോയി, പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് പി. പി. കുഞ്ഞമ്മു, സി. പി. ഉണ്ണിമ്മോയി, കെ. കെ. മുജീബ്, അബു മൗലവി എന്നിവർ സംസാരിച്ചു. പ്രവാസി ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി വി. സി. ഇബ്രാഹിം സ്വാഗതവും ട്രഷറർ ജാഫർ സാദിക്ക് നന്ദിയും പറഞ്ഞു.
0 Comments