LATEST

6/recent/ticker-posts

വിദ്യാർത്ഥികളെ അനുമോദിച്ചു.


കൂടത്തായി: ഓമശ്ശേരി രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എൽഎസ്എസ്, എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.
ഷീബസാദൻ ലിസിയുടെ വീട്ടിൽ വച്ച് നടന്ന യോഗത്തിന് മനോജ് കെ അധ്യക്ഷത വഹിച്ചു.

 ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയും വിദ്യാർത്ഥികളെ മൊമെൻ്റോ നൽകി ആദരിക്കുകയും ചെയ്തു. 

പ്രസ്തുത യോഗത്തിന് യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ ജ്യോതി ജി നായർ, കാവ്യ വി ആർ എന്നിവർ ആശംസകൾ അർപ്പിച്ചു. നിരവധി പ്രമുഖ നേതാക്കൾ പങ്കെടുത്ത യോഗത്തിന് യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി അഥീന ക്രിസ്റ്റി സ്വാഗതവും കോൺഗ്രസ് മണ്ഡലം സെക്രട്ടറി ബിജു കുന്നുംപുറത്ത് നന്ദിയും പറഞ്ഞു. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഒറ്റക്കെട്ടായി മുന്നേറുമെന്ന് പ്രഖ്യാപിച്ചു കൊണ്ട് യോഗം പിരിഞ്ഞു.

Post a Comment

0 Comments